ഇതാര് ഇന്ത്യൻ ഡിവില്ലേഴ്സോ 😱വീണ്ടും വെറൈറ്റി ഷോട്ടുമായി സൂര്യകുമാർ യാദവ് (കാണാം വീഡിയോ )
വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ടി :20 മത്സരത്തിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത് ടി :20 പരമ്പര തൂത്തുവാരുക എന്നുള്ള ഒരൊറ്റ ലക്ഷ്യം മാത്രമാണ്. നേരത്തെ ടി :20 പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും ജയിച്ച ഇന്ത്യൻ ടീമിന് മൂന്നാം ടി :20യിലും ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ചു.
പതിവിൽ നിന്നും വ്യത്യസ്തമായി അനേകം മാറ്റങ്ങളുമായി കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീമിനായി ഓപ്പണിങ്ങിൽ ഋതുരാജ് ഗെയ്ക്ഗ്വാദ് :ഇഷാൻ കിഷൻ എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടീമിലേക്ക് എത്തിയ ഗെയ്ക്ഗ്വാദ് (4) പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ല. പിന്നാലെ ഇഷാൻ കിഷൻ (34), ശ്രേയസ് അയ്യർ (25 റൺസ് )എന്നിവർക്ക് മികച്ച തുടക്കം മുതലാക്കാൻ സാധിച്ചില്ല .360 ഡിഗ്രി ഷോട്ടുകൾ കളിച്ച സൂര്യകുമാർ യാദവ് വെറും 31 ബോളിൽ ഒരു ഫോറും 7 സിക്സ് അടക്കം 65 റൺസ് അടിച്ചപ്പോൾ 19 ബോളിൽ 4 ഫോറും 2 സിക്സ് വെങ്കടേഷ് അയ്യർ തിളങ്ങി
എന്നാൽ തന്റെ മികച്ച ബാറ്റിങ് ഫോം തുടരുന്ന സൂര്യകുമാർ യാദവ് നേരിട്ട ആദ്യത്തെ ബോൾ മുതൽ അറ്റാക്കിംഗ് ശൈലിയിൽ കളിച്ച് മുന്നേറി. മനോഹര ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ യാദവ് കളിച്ച ഒരു സ്പെഷ്യൽ ഷോട്ടാണ് ക്രിക്കറ്റ് പ്രേമികളിൽ ആവേശം നിറച്ചത്. സാക്ഷാൽ ഡിവില്ലേഴ്സ് സ്റ്റൈലിൽ സ്കൂപ്പ് സമാനായ ഒരു ഷോട്ടിൽ കൂടിയാണ് സൂര്യകുമാർ സിക്സ് പായിച്ചത്. താരം ഈ ഒരു വെറൈറ്റി ഷോട്ട് ഒരുവേള ഇന്ത്യൻ ക്യാമ്പിൽ പോലും അത്ഭുതം സൃഷ്ടിച്ചു. മുൻപും സമാനമായ 360 ഡിഗ്രി ഷോട്ടുകൾ ഐപിഎല്ലിൽ അടക്കം സൂര്യകുമാർ യാദവ് കളിച്ചിട്ടുണ്ട്.
സൂര്യ 😍😱 pic.twitter.com/HAunZHp7Il
— king Kohli (@koh15492581) February 20, 2022
ഇന്ത്യൻ പ്ലെയിങ് ഇലവൻ : Ruturaj Gaikwad, Ishan Kishan(w), Rohit Sharma(c), Shreyas Iyer, Suryakumar Yadav, Venkatesh Iyer, Deepak Chahar, Shardul Thakur, Harshal Patel, Ravi Bishnoi, Avesh Khan