രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് ഇനി ഈസി ആയി; 10 മിനിറ്റിൽ യീസ്റ്റില്ലാതെ ഗോതമ്പ് അപ്പം വളരെ രുചിയോടെ!! |Soft Wheat Appam Recipe
Soft Wheat Appam Recipe Malayalam : ഇന്ന് നമ്മൾ ഗോതമ്പ്പൊടി കൊണ്ട് നല്ല സോഫ്റ്റ് അപ്പമാണ് ഉണ്ടാക്കാൻ പോകുന്നത്. യീസ്റ്റ് ഒന്നും ചേർക്കാതെയാണ് നമ്മൾ ഈ സോഫ്റ്റ് അപ്പം ഉണ്ടാക്കുന്നത്. നമുക്ക് അപ്പം പെട്ടെന്ന് ഉണ്ടാക്കണമെന്ന് തോന്നിയാൽ മിക്സിയിൽ ഗോതമ്പ്പൊടിയും തേങ്ങയും ചേർത്ത് ഒന്ന് അരച്ചെടുത്താൽ അപ്പോൾ തന്നെ ഉണ്ടാക്കാവുന്നതാണ്.
- wheat Flour -1&1/2 cups
- water -1&1/2 cup
- avil ( Flattened rice ) -1/2 cup
- coconut -1/2 cup
- sugar -1 tsp
- salt -1/2 tsp
- baking soda -1/2 tsp
- ghee/ oil -1 tbsp

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് വെള്ള അവൽ, തേങ്ങ ചിരകിയത്, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഇനി ഇതിലേക്ക് ഗോതമ്പ്പൊടി, വെള്ളം എന്നിവ ചേർത്ത് ഒന്ന് അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക.
പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡ ചേർക്കുക. ഇനി ചൂടായ ഒരു പാനിലേക്ക് മാവ് ഒഴിച്ച് കൊടുക്കാം. എന്നിട്ട് അപ്പത്തിൽ നിറയെ ഓട്ടകൾ വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കാം. Video credit: Kannur kitchen