പഴം ചേർത്ത നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഈ രീതിയിൽ ട്രൈ ചെയ്തു നോക്കൂ.!! ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത് 😋👌 |Soft Unniyappam

ഏതെല്ലാം വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വന്നു എന്നാലും ഉണ്ണിയപ്പത്തിനോടുള്ള മലയാളികളുടെ താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് പറയാം. എന്നാൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള ഒരു പ്രശനം ആണ് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നില്ല ശരിയായി വരുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ എളുപ്പത്തിൽ ടേസ്റ്റി ആയ ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ. ബേക്കിംഗ് സോഡയോ മറ്റോ ചേർക്കാതെ ഉണ്ണിയപ്പം തയ്യാറാക്കാം.

ഇതിനായി ആദ്യം ചെയ്യേണ്ടത് ശർക്കര ഉരുക്കിയെടുക്കുകയാണ്. ഉരുക്കിയെടുത്ത ശർക്കര തണുത്തശേഷം അരച്ചെടുക്കാവുന്നതാണ്. കുതിർത്തു വെച്ച പച്ചരി ചെറിയ തരികളോട് കൂടി അരച്ചെടുക്കാവുന്നതാണ്. വെള്ളത്തിന് പകരം ശർക്കര പണി ഉപയോഗിച്ച് മാവ് അരക്കാവുന്നതാണ്. ഇതിലേക്ക് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നതിനായി പഴം ചേർക്കണം. റോബസ്റ്റ, പാളയൻ കോടൻ പഴം ഇവ രണ്ടുമാണ് ഉത്തമം.

ഉണ്ണിയപ്പം സ്മൂത്ത് ആവുന്നതിനായി ഗോതമ്പ് പൊടി കൂടി ചേർത്തു നല്ലതുപോലെ അരച്ചെടുക്കണം. ഉണ്ണിയപ്പത്തിന്റെ മാവ് കുറച്ചു കട്ടിയുള്ളത് ആവുന്നതായിരിക്കും നല്ലത്. ഇതിലേക്ക് ഏലക്ക പൊടിച്ചതും ഒരു നുള്ളു ഉപ്പും കൂടി ചേർത്തു മിക്സ് ചെയ്തു ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ റെസ്റ്റ് ചെയ്യുവാൻ മാറ്റി വെക്കുക. തേങ്ങാക്കൊത്തു വറുത്തെടുത്തശേഷം ഇതിലേക്ക് ചേർക്കാം. നെയ്യോട് കൂടി ചേർക്കാം.

ഉണ്ണ്യപ്പം ഇങ്ങനെ തയ്യാറാക്കാം. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Taste Trips Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Soft Unniyappam Recipe