
ഉപ്പുമാവിന് നല്ല മയവും രുചിയും കൂട്ടുന്ന മാജിക് രുചിക്കൂട്ട്, ഒന്ന് ശ്രമിച്ചു നോക്കൂ | Soft super tasty rava upma
soft super tasty rava upma Malayalam : ഈ രുചിക്കൂട്ട് ഒന്ന് ശ്രമിച്ചു നോക്കൂ ഉപ്പുമാവിന് നല്ല മയവും രുചിയും കൂട്ടുന്ന മാജിക് രുചിക്കൂട്ട്… ഉപ്പുമാവ് എന്ന് കേൾക്കുന്നത് തന്നെ പലർക്കും ചതുർഥി ആണ്. എന്നാൽ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത്തു നോക്കൂ. ഈ രുചി നാവിൽ പറ്റിയാൽ പിന്നെ ഒരിക്കലും ഉപ്പുമാവ് വേണ്ട എന്ന് ആരും പറയില്ല.
അത്രയ്ക്ക് മായവും രുചിയും ആണ് ഇങ്ങനെ ഉപ്പുമാവ് ഉണ്ടാക്കിയാൽ. ഈ രുചിക്കൂട്ട് എന്താണ് എന്ന് അറിയാനായിട്ട് ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകളും അളവും എല്ലാം വളരെ വിശദമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ ഉപ്പുമാവ് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു കപ്പ് റവ എടുത്ത് നല്ലത് പോലെ വറുക്കുക.

മറ്റൊരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം തിളപ്പിക്കണം. ഈ വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു കൊടുക്കണം. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുകും ഉഴുന്നും കടലപ്പരിപ്പും ഉണക്കമുളകും കറിവേപ്പിലയും അണ്ടിപ്പരിപ്പോ നിലക്കടലയോ ചേർക്കാം. ഇതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചി അരിഞ്ഞതും ചേർത്ത് നല്ലത് പോലെ വഴറ്റണം. ഇതിലേക്ക് കാരറ്റ് പോലെ ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ചെറുതായി അരിഞ്ഞു ചേർക്കാവുന്നതാണ്.
ഇവ നന്നായി വഴറ്റിയതിനു ശേഷം വേണം വറുത്തു വച്ചിരിക്കുന്ന റവ ചേർക്കാനായിട്ട്. റവ ചേർത്ത് നല്ലത് പോലെ വഴറ്റിയിട്ട് ഇതിലേക്ക് വേണം തിളപ്പിച്ച് വച്ചിരിക്കുന്ന വെള്ളം ചേർക്കാൻ. ഇനിയാണ് നമ്മുടെ രുചി കൂട്ടുന്ന സാധനങ്ങൾ ചേർക്കുന്നത്. ഇതിലേക്ക് ഒരൽപ്പം നാരങ്ങയുടെ നീര് ചേർക്കണം. അതോടൊപ്പം തന്നെ ഒരു നുള്ള് പഞ്ചസാരയും കൂടി ചേർത്ത് ഇളക്കണം. വെള്ളം വറ്റി കഴിയുമ്പോൾ തീ അണച്ചിട്ട് ഒരു സ്പൂൺ നെയ്യും മല്ലിയില അരിഞ്ഞതും വേണമെങ്കിൽ ചേർക്കാവുന്നതാണ്. soft super tasty rava upma
Rate this post