നിറവയറിൽ സ്നേഹ ശ്രീകുമാർ..! മണ്ഡോദരി അങ്ങനെ അമ്മയാവുന്നു; ആദ്യ കുഞ്ഞിനായി, കാത്തിരിപ്പിലാണ് തങ്ങളെന്ന് നടന്‍ ശ്രീകുമാര്‍ | Sneha Sreekumar Maternity Photoshoot

Sneha Sreekumar Maternity Photoshoot Malayalam : മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് സ്നേഹ ശ്രീകുമാർ. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന കോമഡി പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഈ പരമ്പരയിലൂടെ തന്നെ പ്രേക്ഷക ഹൃദയം കവർന്ന ശ്രീകുമാറിനെയാണ് സ്നേഹവിവാഹം ചെയ്തിരിക്കുന്നത്. മിനിസ്ക്രീനിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും താരങ്ങൾ തങ്ങളുടെ ആരാധകർക്ക് ഈ ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ആദ്യ കണ്മണിയെ കാത്തിരിക്കുന്നതിന്റെ സന്തോഷമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. സ്നേഹയുടെ പുതിയ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഭർത്താവും നടനുമായ ശ്രീകുമാറും താരത്തിനൊപ്പം തന്നെ ചിത്രങ്ങളിൽ ഉണ്ട്. പിങ്ക് നീല എന്നീ നിറങ്ങൾ ചേർന്ന ഗൗൺ ആണ് മെറ്റാനിറ്റി ഷൂട്ടിൽ സ്നേഹ അണിഞ്ഞിരിക്കുന്നത്.അനു ത്രെഡ്സാണ് താരത്തിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉമേഷ് പി നായർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Sneha Sreekumar Maternity Photoshoot
Sneha Sreekumar Maternity Photoshoot

ഗർഭിണി ആണെങ്കിലും പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സജീവ സാന്നിധ്യമാണ് താരം. സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സീരിയലിൽ സ്നേഹ ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഈ പരമ്പരയിൽ കുമാരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. മറിമായം പരമ്പരയിലെ മറ്റുചില കഥാപാത്രങ്ങളും ഇതിൽ വേഷമിടുന്നുണ്ട്. സ്നേഹയുടെ കുട്ടിക്കുറുമ്പുകളും തമാശകളും പ്രേക്ഷകർ വളരെയധികം ആസ്വദിക്കാറുണ്ട്. താൻ ഗർഭിണിയാണെന്ന് വിവരം സ്നേഹപ്രേക്ഷകരെ അറിയിച്ചത് പോലും ഒരു തമാശ രൂപേണ ആയിരുന്നു.

എന്ത് കാര്യം പറയുകയാണെങ്കിലും നിറഞ്ഞ ചിരിയോടെ അല്ലാതെ സ്നേഹ പ്രേക്ഷകർക്കും മുൻപിലേക്ക് എത്തിക്കാറില്ല എന്നതാണ് ഏറെ പ്രധാനം. എപ്പോഴും പോസിറ്റീവായി ഇരിക്കുന്ന സ്നേഹയെയാണ് അതുകൊണ്ടുതന്നെ പ്രേക്ഷകർക്കും ഇഷ്ടം. Happy moments, waitng for our little one എന്ന അടിക്കുറിപ്പൊടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. Sneha Sreekumar Maternity Photoshoot

 

Rate this post