ആ ഷോർട്ട് ഫിലിം കണ്ടാണ് ഞാൻ ടീമിനെ ജയിപ്പിച്ചത് 😱😱😱വിചിത്ര അഭിപ്രായവുമായി താരം

ഐപിഎൽ 15-ാം പതിപ്പിലെ റൺ മഴ കണ്ട മൂന്നാം മത്സരത്തിൽ, റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം ഒരു ഓവർ ഭാക്കി നിൽക്കെ മറികടന്ന് പഞ്ചാബ് കിംഗ്സിനെ അവരുടെ ഉദ്ഘാടന മത്സരത്തിൽ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഒഡിയൻ സ്മിത്ത്. ഇന്നിംഗ്സിലെ അവസാന ഓവറുകളിൽ തകർത്തടിച്ച സ്മിത്ത് 8 പന്തിൽ ഒരു ഫോറും 3 സിക്സും ഉൾപ്പടെ 25 റൺസെടുത്ത് പുറത്താകാതെ നിന്നാണ് പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്.

മത്സരത്തിൽ തനിക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ പ്രചോദനം ലഭിച്ചത് ’14 പീക്ക്സ്’ എന്ന ഒരു ഡോക്യുമെന്ററി ഫിലിം കണ്ടതാണ് എന്ന് മത്സരശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടർ. “ഇത് ആദ്യത്തെ കൊടുമുടിയാണ്, 13 എണ്ണം കൂടി മറികടക്കാനുണ്ട്,” ഐപിഎൽ സീസണിൽ എല്ലാ ടീമുകളും കളിക്കേണ്ട 14 ഗ്രൂപ്പ് ലീഗ് മത്സരങ്ങളെ കുറിച്ച് പരാമർശിക്കുകയായിരുന്നു ഒഡിയൻ സ്മിത്ത്.

“’14 പീക്ക്സ്’ എന്ന ഡോക്യുമെന്ററി എനിക്ക് വളരെ പ്രചോദനം നൽകി. നമുക്ക് ഒരു നല്ല തുടക്കം ലഭിച്ചുകഴിഞ്ഞാൽ, നമുക്ക് പിന്നിൽ ഒരു ശക്തിയുണ്ടെന്ന വിശ്വാസത്തെക്കുറിച്ചാണ് ആ ഡോക്യുമെന്ററി പറയുന്നത്. ബൗളിംഗിൽ എനിക്ക് അത്ര നന്നായി ചെയ്യാൻ കഴിഞ്ഞില്ല, കുറച്ച് കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. എന്നാൽ ബാറ്റിംഗിൽ, എന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ സഹായിച്ചു എന്നത് എനിക്ക് സന്തോഷം നൽകുന്നു,” മത്സരശേഷം നടന്ന അവാർഡ്ധാന ചടങ്ങിൽ സ്മിത്ത് പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ, ആർസിബി ഉയർത്തിയ 206 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ്, 15 ഓവർ പുന്നിടുമ്പോൾ 156/5 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഏഴാമനായി സ്മിത്ത് ക്രീസിലെത്തിയത്. തുടർന്ന്, നോൺ-സ്ട്രൈക്കിൽ നിന്നിരുന്ന ഷാരൂഖ് ഖാനെയും ആരാധകരെയും സാക്ഷിയാക്കി സ്മിത്ത് തന്റെ വൺ മാൻ ഷോ പുറത്തെടുക്കുകയായിരുന്നു.