പാടിപുകഴ്ത്താൻ ആരും ഇല്ല 😱ഇങ്ങനെ ഒരു നായകനെ ആരാണ് സ്വപ്നം കാണാത്തത്

എഴുത്ത് : പ്രണവ് തെക്കേടത്ത്( ക്രിക്കറ്റ്‌ കാർണിവൽ ഗ്രൂപ്പ് );സ്പോർട്സിലെ ചില നിമിഷങ്ങൾ നമ്മൾ എന്നും ഓർത്തിരിക്കും, അതിൽ കുറച്ച് സാഹസികത കൂടെയുണ്ടെങ്കിൽ നമ്മൾ മരിക്കുന്നതുവരെ ആ നിമിഷം മറക്കുകയുമില്ല, 2009ൽ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടിലേക് സൗത്താഫ്രിക്കയുടെ അന്നത്തെ നായകൻ ഗ്രേയാം സ്മിത്ത് ബാറ്റുമായി സെക്കന്റ്‌ ഇന്നിങ്സിൽ അവസാന നിമിഷം നടന്നടുത്തത് അങ്ങനെ ഒരു നിമിഷമായിരുന്നു.

അതെ അന്ന് രാവിലെ ഹോട്ടൽ മുറിയിൽ നിന്ന് ബ്രഷ് ചെയ്യാൻ പോലും ബുദ്ധിമുട്ടിയതിനാൽ, അദ്ദേഹം ഉറപ്പിച്ചിരുന്നു ബാറ്റിങ്ങിന് ഒരു സാഹചര്യത്തിലും ഇറങ്ങില്ല എന്ന് അതിനാൽ തന്റെ ക്രിക്കറ്റ്‌ ഗിയർ പോലും എടുക്കാതെ ആയിരുന്നു സ്മിത്ത് സ്റ്റേഡിയത്തിലേക് പ്രേവേശിച്ചത്.സൗത്ത് ആഫ്രിക്കയുടെ ഒമ്പതാം വിക്കെറ്റ് നഷ്ടമായ നിമിഷം കങ്കാരുക്കൾ ആഘോഷിക്കാൻ തുടങ്ങിയിരുന്നു, പക്ഷെ ഡ്രസിങ് റൂമിലേക്ക്‌ വീഡിയോ ഗ്രാഫർ സൂം ചെയ്തപ്പോൾ കാണാൻ സാധിച്ചത് വാതിൽ തുറന്ന് ഗ്രേയം സ്മിത്ത് ഗ്രൗണ്ടിലേക് നടക്കുന്ന ചിത്രമായിരുന്നു.

“Wait whats happening Gream smith is coming out to bat, the drama is no means done.This is a mighty figure, one of the great man in the modern game,and sydney is standing to him”കംമെന്ടറി ബോക്സിൽ മാർക്ക്‌ നിക്കോളാസ് ഉച്ചത്തിൽ വിളിച്ചോതിയ വാക്കുകൾകല്ലിസിന്റെ ജേഴ്സിയും, തന്റെ ഫിംഗർ രക്ഷിക്കാൻ വേണ്ടി റീമോഡൽ ചെയ്ത ബാറ്റിംഗ് ഗ്ലവ്വും ആയി, ടെസ്റ്റ്‌ സമനിലയിലാകാൻ പൊരുതാൻ ഇറങ്ങുകയായിരുന്നു സ്മിത്ത്. 8.2 ഓവർസ് അതായിരുന്നു അദ്ദേഹത്തിന്റെ മുന്നിൽ ഉണ്ടായിരുന്ന ലക്ഷ്യം . ഓരോ ബോൾ ഡിഫൻഡ് ചെയ്യുമ്പോളും വേദന കൊണ്ട് പുളയുന്ന സ്മിത്തിന്റ മുഖം ക്യാമറാമാൻ ഒപ്പിക്കൊണ്ടേയിരുന്നു, എന്റിനിയുമായി അദ്ദേഹം ആ ടെസ്റ്റ്‌ മത്സരം സമനിലയിൽ എത്തിക്കാൻ പെടാപാട് പെടുന്ന നേരം, ഓരോ ബോളുകള്കും സൗത്ത് ആഫ്രിക്കൻ ആരാധകർ എഴുനേറ്റു നിന്ന് കയ്യടിക്കുന്ന നിമിഷങ്ങൾ, വാക്കുകൾ കൊണ്ട് സ്മിത്തിനെ പുകഴ്ത്താൻ മത്സരിക്കുന്ന കമെന്ററ്റർസ്

പക്ഷെ കളി തീരാൻ പത്തു ബോളുകൾ അവശേഷികുമ്പോൾ ഓസീസ് ആഗ്രഹിച്ച ആ നിമിഷം വന്നെത്തി, പിച്ചിലെ ക്രാക്കിൽ കുത്തിയ ജോൺസന്റെ ബോൾ സ്മിത്തിന്റ വിക്കറ്റുകൾ പിഴുതു, തല താഴ്ത്തി സ്മിത്ത് നടന്നു നീങ്ങുമ്പോൾ, ഓസീസ് ടീം അംഗങ്ങൾ എല്ലാവരും പുറത്ത് തട്ടി ആശ്വസിപ്പിച്ചു, സിഡ്‌നി മുഴുവനായി എഴുനേറ്റു നിന്നു ആ യോദ്ധാവിനെ പ്രശംസിച്ചു, കളി സമനിലയിൽ ആക്കാൻ സാധിച്ചില്ലെങ്കിലും പൊട്ടിയ കയ്യുമായി സ്മിത്ത് നടത്തിയ ചെറുത്തു നിൽപ് എന്നും ആരാധകർ ഓർത്തിരിക്കും