അവർ രണ്ടാളും പൊളിച്ചു.. ഞങ്ങൾ ആ സന്ദേശം നൽകി.. ഡബിൾ ഹാപ്പിയായി നായകൻ പറയുന്നത് കേട്ടോ??

അഫ്‌ഘാൻ എതിരായ രണ്ടാമത്തെ ടി :20യിലും വമ്പൻ ജയം കരസ്ഥമാക്കി ഇന്ത്യൻ ടീം. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും എതിരാളികളെ പൂർണ്ണമായി തകർത്താണ് ഇന്ത്യൻ ടീം പരമ്പരയിൽ 2-0ന് മുൻപിലേക്ക് എത്തിയത്. ഇന്ത്യൻ ജയത്തിൽ ദൂബൈ, ജൈസ്വാൾ എന്നിവർ ബാറ്റിംഗ് നിർണായകമായി.

ടോസ് നേടി എതിരാളികളെ ബാറ്റിംഗ് അയച്ച ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ തിളങ്ങി. രണ്ടു വിക്കെറ്റ് വീഴ്ത്തിയ താരമാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് അടക്കം നേടിയത്.കൂടാതെ മറുപടി ബാറ്റിംഗിൽ ജൈസ്വാൾ, ദൂബൈ എന്നിവർ ഫിഫ്റ്റി പ്രകടനവും കയ്യടികൾ നേടി.അഫ്ഗാൻ ഉയർത്തിയ 173 വിജയ ലക്‌ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ 34 പന്തിൽ നിന്നും അഞ്ചു ഫോറും ആറു സിക്സുമടക്കം 68 റൺസ് നേടി. 22 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ ദുബൈ റൺസ് 63 നേടി പുറത്താവാതെ നിന്നു. വിരാട് കോലി 29 റൺസ് നേടി.

മത്സരത്തിൽ ആകെ ബാറ്റ് കൊണ്ട് നിരാശ സമ്മാനിച്ച നായകൻ രോഹിത് ഇന്ത്യൻ ജയം പിന്നാലെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. നായകൻ രോഹിത് ശർമ്മ ഇന്ത്യൻ ജയത്തെ വാനോളം പുകഴ്ത്തി.

“ഞങ്ങൾ എന്താണ് ചെയ്യാൻ ഇത്തവണ ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമായിരുന്നു,അത് എല്ലാവർക്കും വളരെ വ്യക്തമായ സന്ദേശം നൽകി, അത്തരത്തിലുള്ള ഒരു പ്രകടനം നിങ്ങൾ കാണുമ്പോൾ, നിങ്ങൾക്ക് ശരിക്കും അഭിമാനിക്കാം. ഒരു കാര്യം അതിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ യഥാർത്ഥത്തിൽ അവിടെ പോയി കളിക്കുക എന്നത് അഭിമാനകരമായ ഒരു വികാരമാണ്.” നായകൻ അഭിപ്രായം വിശദമാക്കി.

“കഴിഞ്ഞ രണ്ട് ടി :20 ഗെയിമുകൾ, ഞങ്ങൾ ഒരുപാട് ബോക്സുകൾ ടിക്ക് ചെയ്തു. ജയ്‌സ്വാൾ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റും ടി20യും കളിച്ചിട്ടുണ്ട്. തന്റെ കഴിവ് അദ്ദേഹം എന്തെന്ന് കാണിച്ചുതന്നു. കൂടാതെ അദ്ദേഹത്തിന് കഴിവുണ്ട് കൂടാതെ മികച്ച ഷോട്ടുകളും ഉണ്ട്. ദൂബൈ ഒരു വലിയ ആളാണ്, (ലോങ്ങ്‌ ഹൈറ്റ് )വളരെ ശക്തനാണ്, സ്പിന്നർമാരെ നേരിടാൻ കഴിയും. അതാണ് അദ്ദേഹത്തിന്റെ റോൾ, അദ്ദേഹം ഞങ്ങൾക്ക് വേണ്ടി രണ്ട് നിർണായക ഇന്നിംഗ്‌സുകൾ കളിച്ചു”നായകൻ വാനോളം പുകഴ്ത്തി