റിസ്ക് എല്ലാം അവന് പുല്ലാണ് 😳😳😳മത്സര ശേഷം നായകൻ സഞ്ജു പറയുന്നത് കേട്ടോ

രാജസ്ഥാൻ റോയൽസ് : ഗുജറാത്ത് ടൈറ്റൻസ് ആവേശ മാച്ചിൽ മിന്നും ജയം സ്വന്തമാക്കി സഞ്ജു സാംസണും കൂട്ടരും. അവസാന ഓവർ വരെ സസ്പെൻസ് നിന്ന മത്സരത്തിൽ മൂന്ന് വിക്കെറ്റ് മിന്നും ജയമാണ് രാജസ്ഥാൻ ടീം നേടിയത്. ഈ ജയത്തോടെ റോയൽസ് ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. അർഥ സെഞ്ച്വറിയുമായി തിളങ്ങിയ നായകൻ സഞ്ജുവും ഹെറ്റ്മയറുമാണ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ സീസണിലെ ഫൈനലിൽ തങ്ങളെ തോൽപിച്ച ഹാർഥിക്ക് പാന്ധ്യ നായകനായ ഗുജറാത്തിനെതിരെ മൂന്ന് വിക്കെറ്റ് ത്രില്ലിംഗ് ജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ബാറ്റ് കൊണ്ട് ഒരിക്കൽ കൂടി സഞ്ജു സാംസൺ നായകനായ ടീമിന് രക്ഷകരായത് ഹെറ്റ്മയർ ആണ്. അവസാന ഓവറുകളിൽ ഹെറ്റ്മയർ രാജസ്ഥാൻ റോയൽസ് ടീമിന് മനോഹരമായ ഫിനിഷിങ് കൂടി ജയം ഒരുക്കി. കൂടാതെ നായകൻ സഞ്ജുവും ബാറ്റ് കൊണ്ട് തിളങ്ങി. സഞ്ജു സാംസൺ 32 ബോളിൽ 3 ഫോറും 6 സിക്സ് അടക്കം 60 റൺസ് നേടി

അതേസമയം മത്സര ശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പങ്കുവെച്ച വാക്കുകളാണ് വൈറൽ ആയി മാറുന്നത്.”നിലവാരമുള്ള എതിരാളികളെ നിലവാരമുള്ള വിക്കറ്റിൽ കളിക്കുമ്പോൾ, നിങ്ങൾക്ക് ഇത്തരം ഗെയിമുകൾ ലഭിക്കും. ഇത്തരമൊരു ഗെയിമിൽ മത്സരിച്ച് ഒന്നാമതെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ബൗളർമാരെ റൊട്ടേറ്റ് ചെയ്യേണ്ടത് ഏറെ പ്രധാനമാണ്, അവർ കുറച്ച് നിലവാരമുള്ള ക്രിക്കറ്റ് കളിക്കുകയായിരുന്നു, ഞങ്ങൾ അതിനെ ബഹുമാനിക്കണം. ഇന്ന് ടീം മുഴുവനും നന്നായി മികവിലേക്ക് ഉയർന്നു” ക്യാപ്റ്റൻ വാചാലനായി.

“ഞങ്ങൾക്ക് അവരെ ഏകദേശം 170 ൽ ഒതുക്കാനായി കഴിഞ്ഞു.ഞങ്ങളുടെ തുടക്കം, ഇത് എത്ര മികച്ച വിക്കറ്റാണെന്ന് കാണിക്കുന്നു. പുതിയ പന്ത് സ്വിംഗ് ബൗളിംഗിന്റെ ഗുണനിലവാരം മികച്ചതായിരുന്നു, ഞങ്ങൾ അതിനെ ബഹുമാനിക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് സാമ്പയുടെ വരവ് എതിരാളികളുമായി പൊരുത്തപ്പെടാനുള്ള ഒരു മാർഗമായിരുന്നു. മില്ലറുടെ മാച്ച്-അപ്പായിരുന്നു അദ്ദേഹം, ഏതാണ്ട് വിക്കറ്റ് കിട്ടി, പക്ഷേ ക്യാച്ച് കൈവിട്ടുപോയി. (Hetmyer-നെക്കുറിച്ച്) അയാൾക്ക് എളുപ്പമുള്ള സാഹചര്യങ്ങൾ ഇഷ്ടമല്ല, അത്തരം സാഹചര്യങ്ങളിൽ അവനെ ഉൾപ്പെടുത്താൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു, കാരണം അവൻ സാധാരണയായി അത്തരം സാഹചര്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഗെയിമുകൾ ജയിക്കും.”നായകൻ തുറന്ന് പറഞ്ഞു.

Rate this post