എന്റമ്മോഎന്തൊരു ട്വിസ്റ്റ്‌ മാച്ചാണിത് 😳ഞാൻ തന്നെ മൂന്ന് തവണ ബാറ്റ് ചെയ്തു… ജയിച്ചു നായകൻ പറയുന്നത് കേട്ടോ??

മൂന്നാം ടി 20 യിൽ സൂപ്പർ ഓവറിൽ വിജയവുമായി ഇന്ത്യ .213 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 212 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. ആദ്യ സൂപ്പർ ഓവറിൽ വീണ്ടും സമനില പാലിച്ചത്തോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു .സൂപ്പർ ഓവറിൽ ഇന്ത്യ 11 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് ഒരു റൺസ് നേടുന്നതിനിടയിൽ റണ്ടു വിക്കറ്റും നഷ്ടമായി.രവി ബിഷ്‌ണോയിയാണ് രണ്ടു വിക്കറ്റും നേടിയത്. അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന 20 ഓവറിൽ 4 വിക്കറ്റിന് 212 റൺസ് എന്നുള്ള സ്കോറിലേക്ക് എത്തിയത്.രോഹിത് ശർമ്മ 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സാംസൺ ഗോൾഡൻ ഡക്കിനു പുറത്തായി.4.3 ഓവറിൽ 22-4ല്‍ നിന്നാണ് ഇന്ത്യ 212 റൺസ് അടിച്ചെടുത്തത്. നായകൻ രോഹിത് ശർമ്മ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.

താരം മത്സര ശേഷം പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറൽ ആയി മാറുകയാണ്. “എപ്പോഴാണ് ഇത് അവസാനമായി സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. ഐപിഎല്ലിലെ തന്നെ ഗെയിമുകളിലൊന്നിൽ ഞാൻ 3 തവണ ബാറ്റ് ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. കൂട്ടുകെട്ട് നന്നായി സൃഷ്ടിക്കുന്നത് പ്രധാനമായിരുന്നു, വലിയ ഗെയിമുകളിൽ ആ ഉദ്ദേശം നഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ (റിങ്കുവും ഞാനും) പരസ്പരം സംസാരിച്ചുകൊണ്ടേയിരുന്നു, ഞങ്ങൾക്ക് അത് ഒരു നല്ല ഗെയിമായിരുന്നു, സമ്മർദ്ദം ഉണ്ടായിരുന്നു, ദീർഘവും ആഴത്തിൽ ബാറ്റ് ചെയ്യേണ്ടതും പ്രധാനമാണ്. ഞങ്ങൾ കാണിക്കാൻ ആഗ്രഹിക്കുന്ന ഉദ്ദേശ്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.”നായകൻ അഭിപ്രായം വിശദമാക്കി.

“താൻ കളിച്ച അവസാന രണ്ട് പരമ്പരകളിൽ, ബാറ്റിൽ തനിക്ക് എന്തുചെയ്യാനാകുമെന്ന് അദ്ദേഹം കാണിച്ചുതന്നു. വളരെ ശാന്തനാണ്, അവന്റെ ശക്തി നന്നായി അറിയാം. , അദ്ദേഹം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. ടീം മുന്നോട്ട് പോകുന്നതിന് ശുഭസൂചനകൾ, ബാക്ക്‌കെൻഡിൽ അങ്ങനെയുള്ള ഒരാളെ ആഗ്രഹിച്ചു, ഐപിഎല്ലിൽ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞങ്ങൾക്കറിയാം, അദ്ദേഹം അത് ഇന്ത്യൻ നിറങ്ങളിലേക്കും കൊണ്ടുപോയി. ” നായകൻ റിങ്കു സിംഗിനെ പുകഴ്ത്തി.