ഇതാണ് വൻ പോസിറ്റീവ്… ഞാൻ ഡബിൾ ഹാപ്പി!! മത്സര ശേഷം നായകൻ വാക്കുകൾ കേട്ടോ??

അഫ്‌ഘാൻ എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിലും വിജയ തുടക്കം നേടി ടീം ഇന്ത്യ. ഒന്നാമത്തെ ടി :20യിൽ അഫ്‌ഘാൻ എതിരെ 6 വിക്കറ്റ് ജയത്തിലേക്ക് എത്തിയ ഇന്ത്യൻ സംഘം മൂന്ന് മത്സര ടി :20 പരമ്പരയിൽ 1-0ന് മുന്നിലേക്ക് എത്തി. ബാറ്റ് കൊണ്ട് അർഥ സെഞ്ച്വറിയുമായി തിളങ്ങിയ ശിവം ദൂബൈയാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച അഫ്‌ഘാനിസ്ഥാൻ ടീം 158 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 17.3 ഓവറിൽ നാല് വിക്കെറ്റ് മാത്രം നഷ്ടത്തിൽ ജയത്തിലേക്ക് എത്തി.തുടക്കം തന്നെ ക്യാപ്റ്റൻ രോഹിത് ശർമ വിക്കെറ്റ് റൺസ് ഒന്നും നേടാതെ വിക്കെറ്റ് നഷ്ടമായ ടീം ഇന്ത്യക്ക് പിന്നീട് കരുത്തായി മാറിയത് ഗിൽ (23 റൺസ് ) ഇനിങ്സ്. ജിതേഷ് ശർമ 30 റൺസും തിലക് വർമ്മ 26 റൺസും ഗിൽ 23 റൺസും റൺസ് നേടി.റിങ്കു സിംഗ് 9 പന്തിൽ നിന്നും 16 റൺസുമായി പുറത്താവാതെ നിന്നു.

ശിവം ദുബെ 40 പന്തിൽ നിന്നും 60 റൺസ് നേടി പുറത്താവാതെ നിന്നു. താരം തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.അതേസമയം ഇന്നലെ മത്സര ശേഷം നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ തന്നെയാണ് വൈറൽ ആയി മാറുന്നത്. “വളരെ കൊടും തണുപ്പായിരുന്നു. ഇപ്പോൾ എനിക്ക് കുഴപ്പമില്ല. പന്ത് വിരലിന്റെ അഗ്രത്തിൽ തട്ടിയപ്പോൾ നല്ല ഫീലായി അവസാനം, അത് നന്നായി. ധാരാളം പോസിറ്റീവുകൾ, ഈ ഗെയിമിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു, പ്രത്യേകിച്ച് പന്തിൽ. ഏറ്റവും എളുപ്പമുള്ള അവസ്ഥയായിരുന്നില്ല. ഞങ്ങളുടെ ടീമിലെ സ്പിന്നർമാർ നന്നായി ബൗൾ ചെയ്തു,ഒപ്പം സീമർമാരും ആ ജോലി ചെയ്തു. അതിൽ സന്തോഷം ” നായകൻ അഭിപ്രായം തുറന്ന് പറഞ്ഞു.

“ഞങ്ങൾ കളി ജയിച്ചു, അതാണ് കൂടുതൽ പ്രധാനം. ഒരുപാട് പോസിറ്റീവുകൾ. ശിവം ദുബെ, ജിതേഷ് ബാറ്റ് ചെയ്ത രീതി, തിലകും പിന്നെ റിങ്കുവും മികച്ച ഫോമിലാണ്.ഇനിയും വ്യത്യസ്തമായിട്ടുള്ള കാര്യങ്ങൾ വീണ്ടും പരീക്ഷിച്ചുകൊണ്ടേയിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു – കളിയുടെ വ്യത്യസ്‌ത സാഹചര്യങ്ങളിൽ ഞങ്ങളുടെ ബൗളർമാരെ ബൗൾ ചെയ്യാൻ ശ്രമിക്കുക, നിങ്ങൾ ഇന്ന് കണ്ടതുപോലെ, വാഷി 19-ാം ഓവർ എറിഞ്ഞു.

ഞങ്ങൾക്ക് അൽപ്പം അസൗകര്യമുള്ളതും ബൗളർമാർ അത് ഉപയോഗിക്കാത്തതുമായ മേഖലകളിൽ സ്വയം വെല്ലുവിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ കാര്യങ്ങളെല്ലാം മനസ്സിൽ വച്ചുകൊണ്ട്, സാധ്യമായതെല്ലാം ഞങ്ങൾ ശ്രമിക്കും, പക്ഷേ ഗെയിമിന്റെ ചിലവിൽ അല്ല. ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുകയും ഗെയിം നന്നായി കളിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മൊത്തത്തിൽ, ഇന്ന് ഞങ്ങൾക്ക് ഒരു നല്ല ദിവസമായിരുന്നു “നായകൻ സന്തോഷം വെളിപ്പെടുത്തി.