ബംഗ്ലാദേശ് എതിരായ ഒന്നാം ഏകദിന മത്സരത്തിലും ഇന്ത്യൻ ടീമിന് നിരാശയുടെ തുടക്കം. സസ്പെൻസ് ഓരോ ഓവറിലും നിറഞ്ഞു നിന്ന കളിയിൽ ഇന്ത്യൻ ടീം പോരാട്ടത്തെ പോലും നേരിട്ടാണ് ബംഗ്ലാദേശ് ടീം ഒരു വിക്കെറ്റ് ജയം നേടിയത്. ഇന്ത്യൻ ടീം : 186 റൺസ് ആൾ ഔട്ട്, ബംഗ്ലാദേശ് : 187/ 9 വിക്കെറ്റ്
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ വെറും 186 റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ തുടരെ വിക്കറ്റുകൾ നഷ്ടമായി ഒരു വിക്കെറ്റ് ബാക്കി നിൽക്കെ ബംഗ്ലാദേശ് ടീം ജയത്തിലേക്ക് എത്തി. അവസാന വിക്കറ്റിൽ മുസ്തഫിസൂർ റഹ്മാൻ : മെഹന്ദി ഹസൻ എന്നിവർ ഒന്നിച്ച കൂട്ടുകെട്ട് ബംഗ്ലാദേശ് ടീമിന് ജയം നൽകി. അവസാനം വിക്കറ്റിൽ 50 റൺസാണ് ഇരുവരും കൂട്ടി ചേർത്തത്. മെഹന്ദി ഹസൻ തന്നെയാണ് മാച്ചിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം
അതേസമയം ഇന്ത്യൻ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയി മാറുന്നത്. ഇന്ത്യൻ ടീം അവസാനംവരെ പൊരുതി എന്നാണ് നായകൻ വിശകലനം.” അതേ വളരെ ക്ലോസ് കളിയായിരുന്നു ഇത് ആ നിമിഷത്തിലേക്ക് തിരിച്ചുവരാൻ ഞങ്ങൾ നന്നായി കളിച്ചു പക്ഷെ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല. 184 റൺസ് തികച്ചില്ല, പക്ഷേ ഞങ്ങൾ നന്നായി ബൗൾ ചെയ്തു, അവസാനം അവർ ധൈര്യം സംഭരിച്ചു ജയിച്ചു.ഒരു പന്തിൽ നിന്ന് ഞങ്ങൾ എങ്ങനെ ബൗൾ ചെയ്തുവെന്ന് നിങ്ങൾ തിരിഞ്ഞുനോക്കുകയാണെങ്കിൽ – തീർച്ചയായും അവസാനം മികച്ച രീതിയിൽ പന്തെറിയാൻ ഞങ്ങൾ ഇഷ്ടപ്പെടുമായിരുന്നു ” രോഹിത് ശർമ്മ തുറന്ന് പറഞ്ഞു.
‘ഞങ്ങൾ 40 ഓവറുകൾ നന്നായി ബൗൾ ചെയ്യുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടത്ര റൺസ് ഇല്ലായിരുന്നു. 25-30 റൺസ് കൂടി സഹായിച്ചേനെ. 25 ഓവർ മാർക്ക് ശേഷം ഞങ്ങൾ 240-250 നോക്കുകയായിരുന്നു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകുമ്പോൾ ബുദ്ധിമുട്ടാണ്. അത്തരം വിക്കറ്റുകളിൽ എങ്ങനെ കളിക്കണമെന്ന് നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും വേണം. ഞങ്ങൾക്ക് ഈ വിക്കറ്റുകൾ ശീലമായതിനാൽ ഞങ്ങൾക്ക് ഒഴികഴിവില്ല. രണ്ട് പരിശീലന സെഷനുകളിൽ അവർക്ക് എത്രത്തോളം മെച്ചപ്പെടാൻ കഴിയുമെന്ന് എനിക്കറിയില്ല.’രോഹിത് ശർമ്മ അഭിപ്രായം രേഖപെടുത്തി