ക്യാപ്റ്റൻ കുറ്റി പറത്തി മുഹമ്മദ്‌ ഷമി 😱😱സൂപ്പർ ബോളിൽ മാജിക്ക് ബോൾ [Video ]

വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടത്തിൽ, ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത്‌ ടൈറ്റൻസിനെതിരെ 196 റൺസ് വിജയലക്ഷ്യമുയർത്തി. എസ്ആർഎച്ച് നിരയിൽ ഓപ്പണർ അഭിഷേക് ശർമ്മയും (65), ഐഡൻ മാർക്രവും (56) ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, പേസർ മുഹമ്മദ്‌ ഷമി ഗുജറാത്ത്‌ ടൈറ്റൻസിന് വേണ്ടി തകർപ്പൻ ബൗളിംഗ് കാഴ്ചവെച്ചു.

എന്നിരുന്നാലും, ഇന്നിംഗ്സിന്റെ ആദ്യ ഓവർ എറിയാനെത്തിയ മുഹമ്മദ്‌ ഷമിക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് രണ്ട് വൈഡ് ബോളുകളിലൂടെ 10 റൺസ് വഴങ്ങിയ ഷമി നിരാശപ്പെടുത്തി. എന്നാൽ, തന്റെ തൊട്ടടുത്ത ഓവറിൽ എസ്ആർഎച്ച് നായകൻ കെയ്ൻ വില്യംസണെ മടക്കി ഷമി ഗുജറാത്തിന് ബ്രേക്ക്‌ ത്രൂ സമ്മാനിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തി.

ഓവറിലെ 5-ാം ബോളിൽ, ഷമി ഒരു മനോഹരമായ ഡെലിവറിയിലൂടെ വില്യംസണെ ക്ലീൻ ബൗൾഡ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഷമിയുടെ ബോൾ ഫ്രന്റ്‌ ഫൂട്ട് ഡ്രൈവിന് ശ്രമിച്ച വില്യംസണ് പിഴച്ചതോടെ പന്ത് സ്റ്റംപിൽ പതിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ നിരാശയോടെ മടങ്ങിയ എസ്ആർഎച്ച് ക്യാപ്റ്റന്, 8 പന്തിൽ 5 റൺസ് മാത്രമേ നേടാനായുള്ളു.

ഈ സീസണിൽ പവർപ്ലേയിൽ ഷമി വീഴ്ത്തിയ ഏഴാം വിക്കറ്റാണിത്. പുരോഗമിക്കുന്ന സീസണിൽ പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറും മുഹമ്മദ്‌ ഷമിയാണ്‌. ഇന്നിംഗ്സിൽ 4 ഓവറിൽ 39 റൺസ് വഴങ്ങി ഷമി 3 വിക്കറ്റ് വീഴ്ത്തി. വില്യംസണെ കൂടാതെ രാഹുൽ ട്രിപാതി (16), നിക്കോളാസ് പൂരൻ (3) എന്നിവരെയാണ് ഷമി മടക്കിയത്.