
‘നിന്റെ സൗഹൃദം മറ്റെല്ലാവരുടേതും പോലെയല്ല എനിക്ക്..’ എന്റെ കൂടെ പോരുന്നോ; സിത്താരയുടെ കുറിപ്പ് വൈറൽ !! | Sithara Krishnakumar viral post About Deepthi Vidhuprathap Birthday
Sithara Krishnakumar viral post About Deepthi Vidhuprathap Birthday Malayalam : ഒരു നർത്തകി എന്ന പേരിലും പ്രശസ്ത പിന്നണിഗായകൻ വിധു പ്രതാപിന്റെ ഭാര്യ എന്ന പേരിലും സമൂഹമാധ്യമങ്ങളിൽ വളരെയധികം നിറഞ്ഞുനിൽക്കുന്ന താരമാണ് ദീപ്തി വിധു പ്രതാപ്. തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങളുമായി ദീപ്തി സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്.ദീപ്തി പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ഭർത്താവ് വിധുപ്രതാപ് ദീപ്തിയുടെ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാളികളുടെ പ്രിയതാര ദമ്പതിമാരിൽ മുൻപിൽ നിൽക്കുന്നവരാണ് വിധുപ്രതാപും ഭാര്യ ദീപ്തിയും.നിരവധി കോമഡി വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന ഇവരുടെ സോഷ്യൽ മീഡിയകൾക്ക് വലിയ റീച്ചാണ് ലഭിക്കാറുള്ളത്. 2008 ഓഗസ്റ്റ് ഇരുപതിനാണ് ഇരുവരും വിവാഹിതരാകുന്നത്.എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്. എന്റെ രാജ്യത്തെ റാണിയാണ് നീ. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്,’ എന്ന് കുറിച്ചു കൊണ്ട് ദീപ്തിയോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് വിധു ആശംസകൾ അറിയിച്ചിരിക്കുന്നത്.

ഇവരുടെ സുഹൃത്തുക്കളും ആരാധകരും എല്ലാം പോസ്റ്റിന് താഴെ ദീപ്തിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. കൂടാതെ പിന്നണി ഗായിക സിത്താരയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദീപ്തി. സിത്താരയും ദീപ്തിക്ക് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.സിതാര വളരെ രസകരമായ ഒരു അടിക്കുറിപ്പ് നൽകികൊണ്ടാണ് ദീപ്തിയോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സിതാരയുടെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന ഏറ്റവും അടുത്ത സുഹൃത്തായ ദീപ്തിക്ക് ഇതിലും മനോഹരമായി വാക്കുകളിലൂടെ സിതാരയ്ക്ക് ആശംസകൾ നൽകാൻ ആവില്ല.”നിന്നെപ്പോലെ പരിശുദ്ധ മനസ്സുള്ള മനുഷ്യർ ഈ ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നു.