അവൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്..അവൾ കാരണമാണ് നമ്മൾ നിലനിൽക്കുന്നത്!! മകൾ സാവന്‍ ഋതുവിനൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാർ..!!

മലയാളികളുടെ ഒരു പിടി നല്ല ഗായിക മാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ. മനോഹര ഗാനങ്ങൾ തന്റെ മാധുര്യമുള്ള ശബ്ദത്തിലൂടെ പ്രേക്ഷകർക്കായി ആലപിച്ച് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ വ്യക്തി. നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും പിന്നണി ഗാനരംഗത്ത് സജീവമാണ് താരം.തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ പുതിയ ഒരു വീഡിയോയുമായി ആണ് സിതാര എത്തിയിരിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മകൾ ഒപ്പമുള്ള ഒരു ക്യൂട്ട് വീഡിയോ ആണിത്. രണ്ടു വ്യത്യസ്ത പ്രഭാതങ്ങളിലെ തന്റെ വീട്ടിലെ അതിമനോഹര ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയ്ക്ക് താഴെ സിതാര കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. സിത്താരയുടെ അമ്മ സാലിയെ കുറിച്ചാണ് ഈ കുറിപ്പ്. “ഓരു ദിവസം ജോലിത്തിരക്കുമായി ബന്ധപ്പെട്ട് എനിക്ക് വളരെ നേരത്തെ പോകേണ്ടിവന്നപ്പോൾ സായു ഉറങ്ങുകയായിരുന്നു.

അവളെ ഉണർത്താൻ എനിക്കു അപ്പോൾ തോന്നിയില്ല. അവളെ കാണിക്കാൻ വേണ്ടി എന്റെ അമ്മ ഒരു വിഡിയോ റെക്കോർഡ് ചെയ്തു വെച്ചു . മറ്റൊരു ദിവസം ഞാൻ സംഗീതപരിപാടി കഴിഞ്ഞു വന്നപ്പോൾ വൈകി. പിറ്റേന്നു സ്കൂളിൽ പോകാൻ നേരം അവൾ എന്റെ അടുത്തു വന്നെങ്കിലും ഞാൻ ഉറങ്ങുന്നതുകണ്ട് അവൾ എന്നെ ഉണർത്തിയില്ല. ഈ വിഡിയോ അവള്‍ അവളുടെ അമ്മമ്മയുടെ ഫോണിൽ റെക്കോർഡ് ചെയ്തതാണ്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രസകരവുമായ വസ്തുത എന്തെന്നുവെച്ചാൽ , ഈ രണ്ട് വിഡിയോകൾ ഷൂട്ട് ചെയ്യുമ്പോഴും അവിടെ ഞങ്ങള്‍ക്കു മുന്നിൽ ഉണർന്നിരുന്ന ഒരാളുണ്ട് എന്നതാണ് . എന്റെ അമ്മ. അവളുടെ അമ്മമ്മ. അമ്മ ഇല്ലെങ്കിൽ ഞങ്ങൾ രണ്ടുപേരും എന്തു ചെയ്യും.പഠിക്കാനും പാടാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും കളിക്കാനും പ്രാക്ടീസ് ചെയ്യാനും ചിരിക്കാനും ജീവിക്കാനുമൊക്കെ? നിസംശയം പറയാനാകും, അമ്മ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് . അമ്മ കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നതെന്ന്”