ക്യാച്ച് നഷ്ടമാക്കി സിറാജ് കട്ട കലിപ്പിൽ ദീപക് ചഹാർ 😳😳😳പേസർ കലിപ്പ് കണ്ടോ (വീഡിയോ )

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര പ്രതീക്ഷിച്ച രീതിയിൽ അല്ല ഇന്ത്യൻ ടീം അവസാനിപ്പിച്ചത്. ടി :20 പരമ്പരയിലെ ആദ്യത്തെ രണ്ട് കളികൾ ജയിച്ച ഇന്ത്യൻ ടീമിന് ഇന്നലെ മൂന്നാം ടി :20 യിൽ നേരിടേണ്ടി വന്നത് വമ്പൻ തോൽവി.49 റൺസ് തോൽവി വഴങ്ങി എങ്കിലും പരമ്പര 2-1ന് സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു.

അതേസമയം ഇന്നലെ തോൽവിക്കൊപ്പം ഏറ്റവും അധികം ചർച്ച ആയി മാറുന്നത് ടീം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഫീൽഡിൽ സംഭവിച്ച പിഴവുകൾ തന്നെ . ഇന്ത്യൻ ടീം ഒരിക്കൽ കൂടി ഫീൽഡിൽ നിരാശപെടുത്തുന്നതാണ് കാണാൻ കഴിഞ്ഞത്. അനേകം ഡ്രോപ്പ് ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ ഭാഗത്തു നിന്നും സംഭവിച്ചത് ഒരുവേള ഇന്ത്യൻ ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെ വരെ ഞെട്ടിച്ചു.

ഇന്നലെ കളിയിൽ സെഞ്ച്വറി ആയി സൗത്താഫ്രിക്കൻ നിരയിൽ കയ്യടികൾ നേടിയ റൂസ്സോ ക്യാച്ച് അടക്കമാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്ഓ\സ്ട്രേലിയൻ പരമ്പരക്ക് ഇന്നലെ സൗത്താഫ്രിക്കൻ പരമ്പരയിലെ മൂന്നാം ടി20 യിലും കൂടി ഫീൽഡിങിൽ വലിയ പിഴവുകൾ ഇന്ത്യൻ ടീം ആവർത്തിച്ചത് മുൻ താരങ്ങൾ അടക്കം ചൂണ്ടികാണിക്കുന്നുണ്ട്.

സൗത്താഫ്രിക്കൻ ഇന്നിങ്സിലെ അവസാന ഓവറിലാണ് ഈസി ആയിട്ടുള്ള ഒരു ക്യാച് നിസാരമായി ബൗണ്ടറി ലൈൻ അരികിൽ വെച്ച് മുഹമ്മദ്‌ സിറാജ് നഷ്ടമാക്കിയത്. സിറാജ് ഈ ഒരു ഈസി ക്യാച്ച് കൈവിട്ടത് ഒരുവേള പേസർ ദീപക് ചഹാറിനെ കൂടി ദേഷ്യത്തിലാക്കി.ഈ ഒരു ക്യാച്ച് ബോൾ സിക്സ് കലാശിച്ചത് പിന്നാലെ പേസർ അൽപ്പം കടുത്ത സ്വരത്തിൽ എന്തോ പറയുന്നത് നമുക്ക് ഈ ഒരു ട്രെൻഡിംഗ് വീഡിയോ കാണാൻ കഴിയും.