“പിടിച്ചോ പിടിച്ചോ “സഞ്ജു : സിറാജ് സംഭാഷണത്തിൽ ചിരിമയം!!സിറാജിക്ക, ഒരു ബോൾ എങ്കിലും നേരാവണ്ണം പിടിക്കു, പ്ലീസ്’ ; മത്സരത്തിനിടെ സിറാജുമായി നടന്ന സഞ്ജുവിന്റെ സംഭാഷണം വൈറൽ
അവസാന ഓവർ വരെ നീണ്ടു നിന്ന രണ്ടാം ഏകദിന മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തെ, അവസാന ബോൾ വരെ നീണ്ടു നിന്ന ഒന്നാം ഏകദിന മത്സരത്തിലും, 3 റൺസിന്റെ ത്രില്ലിംഗ് ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒന്നാം ഏകദിനത്തിലേതിന് സമാനമായി രണ്ടാം ഏകദിനത്തിലും വിക്കറ്റിന് പിന്നിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തിളങ്ങി.
ഒന്നാം ഏകദിനത്തിൽ, വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇന്നിംഗ്സിന്റെ അവസാന ഓവറിലെ സമ്മർദ്ദ ഘട്ടത്തിൽ സഞ്ജു നടത്തിയ ഫീൽഡിംഗ് പ്രകടനത്തെ ക്രിക്കറ്റ് ലോകം അഭിനന്ദിച്ചിരുന്നു. അന്ന്, അവസാന ഓവർ എറിഞ്ഞ മുഹമ്മദ് സിറാജിന്റെ ബൗണ്ടറി എന്ന് ഉറപ്പിച്ചിരുന്ന വൈഡ് ബോൾ മികച്ച ഫീൽഡിംഗിലൂടെ തടഞ്ഞ് നിർത്തി 4 റൺസ് സേവ് ചെയ്താണ് സഞ്ജു, ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്.
ഇപ്പോൾ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനെതിരെ അവസാന ഓവർ എറിയാനെത്തിയത് മുഹമ്മദ് സിറാജ് തന്നെയായിരുന്നു. ഈ ഓവറിൽ സഞ്ജു സിറാജിനോട് നടത്തിയ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിറാജിന്റെ വേഗതയേറിയ ബോളുകൾ സഞ്ജു അനായാസം കൈപ്പിടിയിൽ ഒതുക്കുന്നുണ്ടായിരുന്നു.
— Cricket Malayalam (@trollcricketmly) July 24, 2022
അതിനിടെ, അവസാന ഓവറിലെ ബൈ റൺ തടയാൻ, സഞ്ജു പിടിച്ചെടുത്ത ബോൾ അതിവേഗം സിറാജിന് തന്നെ മടക്കി നൽകുകയായിരുന്നു. എന്നാൽ, സിറാജിന് ആ ബോൾ കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. അവസരം മുതലെടുത്ത് വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഒരു റൺ നേടുകയും ചെയ്തു. അടുത്ത ബോളും അതേ രീതിയിൽ സഞ്ജു സിറാജിന് തന്നെ തിരിച്ചു നൽകി. അന്നേരം, സഞ്ജു ‘ക്യാച്ച് പിടിക്കു.. പ്ലീസ് ക്യാച്ച് പിടിക്കു’ എന്ന് ഹിന്ദിയിൽ സിറാജിനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. സിറാജ് ബോൾ പിടിക്കുകയും, ഇരുവരും പരസ്പരം ഒരു ചിരി കൈമാറ്റം ചെയ്യുകയും ചെയ്തു.