അമ്പോ വേറെ ലെവൽ സർപ്രൈസ് 😱ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് വെളിപ്പെടുത്തി ഇന്ത്യൻ സ്പീഡ്സ്റ്റർ മുഹമ്മദ്‌ സിറാജ്

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം ക്രിക്കറ്റ്‌ ആരാധകർക്ക് വളരെ പരിചിതമാണ്. ഇപ്പോഴിതാ, ഏറ്റവും പുതിയ ‘ആർ‌സി‌ബി പോഡ്‌കാസ്റ്റിൽ’, മുൻ ആർ‌സി‌ബി ക്യാപ്റ്റൻകൂടിയായിരുന്ന വിരാട് കോഹ്‌ലി, ടോളി ചൗക്കിയിലെ തന്റെ വീട് സന്ദർശിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്. കോഹ്ലിയെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ഉണ്ടായ പ്രതികരണവും, കോഹ്ലിയുടെ സർപ്രൈസ് വിസിറ്റും സിറാജ് ഓർത്തെടുത്തു.

2018 ഐപിഎൽ സീസണിനിടെ, ഇന്ത്യൻ സ്പീഡ്സ്റ്റർ തന്റെ എല്ലാ ആർ‌സി‌ബി സഹതാരങ്ങളെയും വീട്ടിലേക്ക് ബിരിയാണി കഴിക്കാൻ ക്ഷണിച്ചിരുന്നു, “ഞാൻ ആർ‌സി‌ബിയിലെ എല്ലാവരെയും എന്റെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചു, ഞാൻ അദ്ദേഹത്തെ (വിരാട്) വിളിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, ‘എനിക്ക് ബാക്ക് പെയ്ൻ ഉണ്ട്, വരാൻ കഴിയില്ല,’ ഞാൻ അദ്ദേഹത്തോട് വിശ്രമിക്കാൻ പറഞ്ഞു. എന്നിട്ട് ഞാൻ ഹോട്ടലിൽ നിന്ന് നേരെ വീട്ടിലേക്ക് പോയി,” സിറാജ് ദി ആർസിബി പോഡ്‌കാസ്റ്റിൽ പറഞ്ഞു.

“എന്നാൽ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വിരാട് കോഹ്‌ലി വിരുന്നിന് വന്നു. ഞാൻ ആദ്യം നോക്കുമ്പോൾ വീടിന് മുന്നിൽ നിൽക്കുന്ന വലിയ ആൾകൂട്ടത്തെയാണ് കണ്ടത്. അവിടെ, പിപി (പാർഥിവ് പട്ടേൽ) ഭായ്, ചാഹൽ ഭായ് എല്ലാവരും ഉണ്ടായിരുന്നു. അതിനിടയിൽ, ഞാൻ കോഹ്ലി ഭായിയെ കണ്ടു. ഞാൻ ഭയ്യയുടെ (വിരാട് കോഹ്‌ലി) അടുത്തേക്ക് ഓടിച്ചെന്ന് ഭയ്യയെ കെട്ടിപ്പിടിച്ചു, അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്നു,” സിറാജ് പറഞ്ഞു.

ഐപിഎൽ മുഹമ്മദ്‌ സിറാജിനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. സാമ്പത്തികമായി വളരെ താഴ്ന്നു നിന്നിരുന്ന കുടുംബത്തെ, സിറാജ് തന്റെ ഐപിഎൽ വരുമാനം കൊണ്ട് കരകയറ്റി. ഇപ്പോൾ, 2022 ഐപിഎൽ സീസണിലേക്ക് വിരാട് കോഹ്‌ലി, ഗ്ലെൻ മാക്സ്വെൽ എന്നിവർക്കൊപ്പം ആർ‌സി‌ബി നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളാണ് മുഹമ്മദ്‌ സിറാജ്.