ഐപിൽ പതിനഞ്ചാം സീസണിലെ ഫൈനൽ പോരാട്ടത്തിനുള്ള രണ്ട് ടീമുകളായി.ഇന്നലെ നടന്ന രണ്ടാം ക്വാളിഫൈറിൽ ബാംഗ്ലൂർ ടീമിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ഇതോടെ ഹാർദിക്ക് പാണ്ട്യയുടെ ഗുജറാത്തും സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീമും തമ്മിൽ നാളെ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും
നേരത്തെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ ടീമിനെ തോൽപ്പിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്ക് യോഗ്യത നേടിയത്.ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും രാജസ്ഥാൻ താരങ്ങൾ തിളങ്ങിയതാണ് ബാംഗ്ലൂർ എതിരെ മിന്നും ജയം നേടാൻ സഞ്ജുവിനും കൂട്ടർക്കും ഫൈനൽ പ്രവേശനം എളുപ്പമാക്കി മാറ്റിയത്.
ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂർ ടീമിന് 158 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത് എങ്കിൽ മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ട്ലർ സെഞ്ച്വറിയാണ് രാജസ്ഥാൻ ജയം എളുപ്പമാക്കി മാറ്റിയത്. സീസണിലെ നാലാമത്തെ സെഞ്ച്വറിയാണ് ജോസ് ബട്ട്ലർ അടിച്ചെടുത്തത്. കന്നി ഐപിൽ കിരീടം ആഗ്രഹിച്ച ബാംഗ്ലൂർ ടീമിന് ഈ തോൽവി വലിയ ആഘാതമാണ് സമ്മാനിക്കുന്നത്. തോൽവിക്ക് ഒപ്പം പേസർ മുഹമ്മദ് സിറാജ് വലിയ ഒരു നാണക്കേടിന്റെ നേട്ടം സ്വന്തമാക്കി. കളിയിൽ രണ്ട് ഓവറിൽ 31 റൺസാണ് സിറാജ് വഴങ്ങിയത്. കൂടാതെ കളിയിൽ താരം അനേകം സിക്സും വഴങ്ങി.
Siraj has conceded 30 sixes this season so far! pic.twitter.com/K1lSJOnY55
— CRICKETNMORE (@cricketnmore) May 27, 2022
ഈ സീസണിൽ 31 സിക്‌സറുകൾ മുഹമ്മദ് സിറാജ് വഴങ്ങി, ഐപിഎല്ലിന്റെ ഏത് പതിപ്പിലും ഒരു ബൗളറുടെ ഏറ്റവും കൂടുതൽ സിക്‌സറുകൾ . വനിന്ദു ഹസരംഗ ഈ പട്ടികയിൽ രണ്ടാമതാണ് (30).റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർമാരും ഡ്വെയ്ൻ ബ്രാവോയെ മറികടന്ന് 2018-ൽ വഴങ്ങിയ 29 സിക്‌സറുകളുടെ റെക്കോർഡ് സ്വന്തമാക്കി.10.07 ഈ വർഷത്തെ സിറാജിന്റെ ഇക്കോണമി നിരക്ക് ഐപിഎൽ ചരിത്രത്തിലുടനീളം ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം (മിനിറ്റ് 50 ഓവർ) ആണ്.