ധോണിയെ സാക്ഷിയാക്കി സിറാജ് ഹെലികോപ്റ്റർ ഷോട്ട് 😱😱കണ്ണുതള്ളി സഹതാരങ്ങൾ

ചൊവ്വാഴ്ച്ച ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് 23 റൺസ് ജയം നേടി. ഈ ഐപിഎൽ സീസണിൽ തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം, സിഎസ്കെ അവരുടെ കന്നി വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

സിഎസ്കെ നിരയിൽ റോബിൻ ഉത്തപ്പ (88), ശിവം ദുബെ (95*) എന്നിവർ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, ആർസിബി ബാറ്റിംഗ് ഇന്നിംഗ്സിലും ചില മനോഹര ഷോട്ടുകൾക്ക് ഡിവൈ പാട്ടീൽ സ്റ്റേഡിയം സാക്ഷിയായി.ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ് അവസാന ഓവറിൽ രണ്ട് തകർപ്പൻ ബൗണ്ടറികൾ അടിച്ച് ആർസിബി ആരാധകരെ ആവേശത്തിലാക്കി. ടെയ്‌ലൻഡർ തന്റെ സ്ട്രോക്ക്പ്ലേയിലൂടെ കാഴ്ചക്കാരെ അമ്പരപ്പിക്കുകയും ഹെലികോപ്റ്റർ ഷോട്ട് കളിച്ച് കാണിക്കളെ ആനന്ദിപ്പിക്കുകയും ചെയ്തു.

ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിൽ മുഹമ്മദ്‌ സിറാജ് 2 ബൗണ്ടറികൾ നേടി. അതിലൊന്ന് വലംകൈയ്യൻ ബാറ്റർ ഹെലികോപ്റ്റർ ഷോട്ടിന്റെ സ്വന്തം പതിപ്പ് കളിച്ചു, പന്ത് ബൗണ്ടറി റോപ്പിലേക്ക് പായിച്ചു. പ്രശസ്ത ഷോട്ടിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന എംഎസ് ധോണി സ്റ്റമ്പിന് തൊട്ടുപിന്നിൽ നിൽക്കുകയായിരുന്നു എന്നതാണ് ശ്രദ്ധേയം.

എന്നിരുന്നാലും, പേസറുടെ ശ്രമം, പരാജയപ്പെട്ട റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ചെറിയൊരു ആശ്വാസം മാത്രമാണ് സമ്മാനിച്ചത്. അവസാന ഓവറിൽ ആർസിബിക്ക് ജയിക്കാൻ 36 റൺസ് വേണമെന്നിരിക്കെ, ആർസിബി ക്യാമ്പിന് ജയം ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. ഉയർന്ന സ്കോറിങ് കണ്ട മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ ചലനം സൃഷ്ടിക്കുകയും 9-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.