ഇതാര് ഡിവില്ലേഴ്‌സോ 😱സൂപ്പർ ഫോറുമായി സിറാജ് :കയ്യടിച്ച് ഇന്ത്യൻ താരങ്ങൾ

വിൻഡീസ് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ടീമിന് കരുത്തായി മിഡിൽ ഓർഡർ &ലോവർ ഓർഡർ ബാറ്റിങ്. തുടക്കത്തിൽ തന്നെ മൂന്ന് ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാരെ നഷ്ടമായി സമ്മർദ്ദത്തിലായ ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യറൂം റിഷാബ് പന്തും അർദ്ധ സെഞ്ച്വറിയോടെ തിളങ്ങി

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് കരുത്തായി മാറിയത് വാലറ്റ നിരയുടെ കൂടി മികച്ച പ്രകടനം തന്നെയാണ്. വാലറ്റത്ത് വാഷിങടൺ സുന്ദർ, ദീപക് ചഹാർ എന്നിവർ അവസാന ഓവറുകളിൽ പുറത്തെടുത്ത പ്രകടനം ഇന്ത്യൻ സ്കോർ 250 കടത്തി. ഇന്ത്യക്കായി റിഷാബ് പന്ത് ( 54 ബോളിൽ 56 റൺസ്‌ ), ശ്രേയസ് അയ്യർ ( 111 ബോളിൽ 80 റൺസ്‌ ), വാഷിംഗ്‌ടൻ സുന്ദർ (34 ബോളിൽ 33 റൺസ്‌ ), ദീപക് ചഹാർ ( 38 ബോളിൽ 38 റൺസ്‌ ) എന്നിവർ തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ റൺസിലേക്ക് എത്തി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ വമ്പൻ സർപ്രൈസ് നൽകിയത് ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജ് മാസ്മരികമായ ഒരു ഷോട്ടാണ്.

അവസാന ഓവറിൽ ഹോൾഡർ ബോളിലാണ് സിറാജ് എല്ലാവരെയും അമ്പരപ്പിച്ചാണ് സ്വീപ്പ് ഷോട്ട് സമാനമായി ഒരു ഫോർ അടിച്ചെടുത്തത്. ഒരുവേള സിറാജ് ഈ ഷോട്ട് ഇതിഹാസ താരമായ ഡിവില്ലേസിനെ ഓർമിപ്പിച്ചു. സിറാജ് ഈ ഷോട്ടിന് പിന്നാലെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ ഇത് ആവേശം സൃഷ്ടിച്ചു. താരം ഈ ഷോട്ടിന് വളരെ അധികം കയ്യടികളാണ് കോഹ്ലി അടക്കം നൽകിയത്

നേരിട്ട ആദ്യത്തെ ബോൾ തന്നെ ഫോർ അടിച്ച് ബാറ്റിങ് ആരംഭിച്ച നായകൻ രോഹിത് ശർമ്മ പ്രതീക്ഷ നൽകി എങ്കിലും നാലാം ഓവറിൽ രോഹിത് ശർമ്മ പുറത്തായപ്പോൾ ശേഷം വന്ന സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലി നേരിട്ട രണ്ടാം ബോളിൽ തന്നെ ഡക്കിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഷോക്കായി മാറി.15 ബോളിൽ 3 ഫോർ അടക്കം 13 റൺസ്‌ നേടിയാണ് രോഹിത് പുറത്തായത് എങ്കിൽ നേരിട്ട രണ്ടാം ബോളിൽ വിക്കെറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്.