സൂപ്പർ മാൻ ക്യാച്ചുമായി സിറാജ് 😱😱നടുങ്ങി സഞ്ജുവും ടീമും [Video ]

ഐപിഎൽ 2022 സീസണിൽ ആദ്യമായി രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബറ്റ്ലർ രണ്ടക്കം കാണാതെ പുറത്തായി. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 8 റൺസ് മാത്രമേ ഇംഗ്ലീഷ് ബാറ്റർക്ക് നേടാനായൊള്ളു.

8 ഇന്നിംഗ്സുകളിൽ നിന്ന് 499 റൺസുമായി റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് ചേസിൽ ഒന്നാം സ്ഥാനത്തുള്ള ബറ്റ്ലർ, ഈ സീസണിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.നേരത്തെ, മത്സരത്തിന്റെ തുടക്കത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസിന് വേണ്ടി ദേവ്ദത് പടിക്കൽ മികച്ച തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും, ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ ആർസിബി പേസർ മുഹമ്മദ്‌ സിറാജ് ഒരു തകർപ്പൻ ഹാഫ് വോളിയിലൂടെ 7 റൺസെടുത്ത പടിക്കലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി.

തുടർന്ന്, മൂന്നാമനായി ക്രീസിലെത്തിയ ആർ അശ്വിൻ, നേരിട്ട ആദ്യ ബോൾ മുതൽ അടിച്ചു കളിക്കാൻ തുടങ്ങിയതോടെ റോയൽസ് സ്കോർ ബോർഡ് അതിവേഗം ചലിക്കാൻ ആരംഭിച്ചു. എന്നാൽ, 9 പന്തിൽ 4 ഫോർ സഹിതം 17 റൺസെടുത്ത അശ്വിനെ ഇന്നിംഗ്സിന്റെ നാലാം ഓവറിലെ അവസാന ബോളിൽ, ഒരു ഷോർട്ട് ബോൾ എറിഞ്ഞ് സ്വന്തം കൈപ്പിടിയിൽ ഒതുക്കി മുഹമ്മദ്‌ സിറാജ് വീണ്ടും റോയൽസിന് ഷോക്ക് നൽകി.

ശേഷം, ഇന്നിംഗ്സിന്റെ അഞ്ചാം ഓവർ എറിയാനെത്തിയ ജോഷ് ഹാസെൽവുഡ്, ഓവറിലെ ആദ്യ പന്തിൽ തന്നെ ജോസ് ബറ്റ്ലറെ മടക്കിയത് റോയൽസിന് കനത്ത ആഘാതമായി. ഹാസെൽവുഡിന്റെ ലെങ്ത് ബോളിനെതിരെ ബറ്റ്ലറുടെ ടൈമിംഗ് പിഴച്ചതോടെ പന്ത് മിഡ്‌ ഓണിലേക്ക് ഉയരുകയും, ഒരു തകർപ്പൻ ഫുൾ ഡൈവിലൂടെ മുഹമ്മദ്‌ സിറാജ് ക്യാച്ച് എടുക്കുകയും ചെയ്തു.