ഡബിൾ വിക്കെറ്റ് മൈഡൻ 😱😱 സിറാജ് ദി ഹീറോ!! കാണാം വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരത്തിൽ കളിക്കാൻ ഇറങ്ങുമ്പോൾ രണ്ട് ടീമുകളും ലക്ഷ്യമിടുന്നത് ജയം മാത്രം. നിലവിൽ ഓരോ കളികൾ വീതം ജയിച്ച് പരമ്പരയിൽ 1-1ന് എത്തി നിൽക്കുന്ന രണ്ട് ടീമിനും ഏകദിന പരമ്പര ജയിക്കാൻ ഇന്നത്തെ മൂന്നാം ഏകദിനം ജയിക്കണം.എന്നാൽ കളിക്ക് മുൻപായി രോഹിത് ശർമ്മക്കും ടീമിനും ഞെട്ടൽ സമ്മാനിച്ചത് സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയുടെ പരിക്ക്.

ഏകദിന പരമ്പരയിൽ ഉടനീളം മികച്ച് നിന്ന ബുംറക്ക്‌ പകര അവസാന ഏകദിനത്തിൽ മുഹമ്മദ്‌ സിറാജിനാണ് ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ അവസരം നൽകിയത്.ടോസ് ഭാഗ്യം ഒരിക്കൽ കൂടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്‌ ഒപ്പം നിന്നപ്പോൾ ഇന്ത്യൻ ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ബൗളിംഗ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചതാകട്ടെ മികച്ച തുടക്കം.തന്റെ ആദ്യത്തെ ഓവറിൽ തന്നെ സിറാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ഇംഗ്ലണ്ട് ഇന്നിങ്സിലെ രണ്ടാം ഓവറിൽ തന്നെ മികച്ച ഫോമിലുള്ള ബെയർസ്റ്റോയെ ശ്രേയസ് അയ്യർ കൈകളിൽ എത്തിച്ച സിറാജ് ശേഷം ഓവറിലെ അവസാന ബോളിൽ ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്‌സ്മാനായ ജോ റൂട്ട് വിക്കറ്റും സ്വന്തമാക്കി. മനോഹരമായ സിറാജ് ഈ ഒരു ഔട്ട് സ്വിങ്ങറിൽ ഡക്കായി റൂട്ട് മടങ്ങി. നേരത്തെ ടെസ്റ്റ്‌ പരമ്പരയിലെ അവസാന മാച്ചിൽ സിറാജ് മോശം പ്രകടനത്തെ തുടർന്ന് വിമർശനം കേട്ടിരുന്നു.