
ചിത്രത്തിൽ കാണുന്ന പ്രഗത്ഭരായ അച്ഛനും മകനും ആരാണെന്ന് മനസ്സിലായോ?
മലയാള സിനിമ ലോകത്തെ സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും താൽപര്യമാണ്. അതുപോലെ തങ്ങളുടെ ആരാധനാപാത്രങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാനും മലയാളി സിനിമ ആരാധകർക്ക് വളരെ ഇഷ്ടമാണ്. തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി പല താരങ്ങളും അവരുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ ഒരു പ്രശസ്തനായ, മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഒരു വ്യക്തി പങ്കുവെച്ച രണ്ട് കുട്ടികളുടെ ചിത്രമാണ് ഇതചിത്രത്തിൽ കാണുന്ന കുട്ടികൾ അച്ഛനും മകനുമാണ്. ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ കൗതുകകരമായി അല്ലേ. നിങ്ങൾ ചിത്രത്തിലേക്ക് ശ്രദ്ധയോടെ ഒന്നു നോക്കിയേ, ആരാണെന്ന് മനസ്സിലായോ? ഇനിയും മനസ്സിലാകാത്തവർക്കായി ഞങ്ങൾ ഒരു സൂചന നൽകാം. ചിത്രത്തിൽ കാണുന്ന രണ്ടുപേരും സിനിമ അഭിനയത്തിലൂടെ അല്ല നിങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്, ഇരുവരുടെയും ശബ്ദമാണ് മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നത്.
അതെ രണ്ട് പേരും ഗായകരാണ്. പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാലിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങളുടെ ഇടതുവശത്തായി കാണുന്നത്. ജി വേണുഗോപാലിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. 1984-ൽ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് ജി വേണുഗോപാൽ പിന്നണിഗായകനായി മലയാള സിനിമയിൽ അരങ്ങേറിയത്. ഇപ്പോൾ നാലായിരത്തിലധികം സിനിമ ഗാനങ്ങൾ ജി വേണുഗോപാൽ ആലപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മകൻ അരവിന്ദ് വേണുഗോപാലും പിന്നണി ഗായകനാണ്. അരവിന്ദിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ചിത്രത്തിൽ നിങ്ങളുടെ വലതുവശത്തായി കാണുന്നത്. 2011-ൽ പുറത്തിറങ്ങിയ ‘ദി ട്രെയിൻ’ എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പിന്നണി ഗായകരംഗത്തേക്ക് എത്തിയത്. ഏറ്റവും ഒടുവിൽ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിൽ ‘നകുമോ..’ എന്ന് തുടങ്ങുന്ന ഗാനമാണ് അരവിന്ദ് ആലപിച്ചത