ലളിതമായ വീട് ഇഷ്ടപ്പെടുന്നവർക്ക് വിട്ടു കളയാൻ തോന്നില്ല!! അതി മനോഹരമായ ഇന്റീരിയറോട് കൂടിയ വീട്… |Simple Home tour with Excellent Interior
Simple Home tour with Excellent Interior Malayalam : 35 ലക്ഷത്തിന് 3 ബെഡ്റൂമുകളോട് കൂടെ നിർമിച്ച ഒരു വീടാണിത്. 1700 സ്ക്വയർ ഫീറ്റാണ് ഈ വീട് ആകെ വരുന്നത്.വീടിന്റെ ഇന്റീരിയർ മറ്റും മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. വീടിന്റെ സിറ്റൗട്ട് വിശാലമായതാണ്. ഇവിടെ നിന്നും മെയിൽ എൻട്രൻസ് കൊടുത്തിരിക്കുന്നു. ഡബിൾ ഡോർ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഡോർ തുറന്ന് അകത്തു കയറുമ്പോൾ വിശാലമായ ലിവിങ് ഏരിയ. ലിവിങ് ഏരിയയിൽ തന്നെ ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു.
ഇതിനോട് ചേർന്ന് തന്നെ മൾട്ടിവുഡിൽ തീർത്ത ഒരു സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. സ്റ്റോറേജ് സ്പേസ് മാത്രമായല്ല പാർട്ടീഷൻ വാൾ കൂടിയായി ഉപയോഗിക്കുന്നു. ലിവിങ് ഏരിയ കഴിഞ്ഞാൽ നേരെയുള്ളത് ഒരു പൂജാറൂമാണ്. അതിനുശേഷം രണ്ട് ബെഡ്റൂമുകൾ കൊടുത്തിരിക്കുന്നു രണ്ടും അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്. അതിനുശേഷം ഒരു പാസേജ് ആണ് അത് നേരെ എത്തുന്നത് ഡൈനിങ് ഹോളിലേക്കാണ്. ഡൈനിങ് ഹാളിന്റെ ഒരു കോർണറിൽ ആയാണ് വാഷ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നത്.

ഇവിടെനിന്നും ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നു. സ്റ്റെയറിന് ഒരു വശത്തായാണ് ബാത്റൂം കൊടുത്തിരിക്കുന്നത് ഇത് മൂന്നാമത്തെ ബെഡ്റൂമിന്റെതാണ്. ഡൈനിങ് ഹാളിൽ നിന്നും തന്നെയാണ് കിച്ചണിലേക്കുള്ള എൻട്രൻസ് കൊടുത്തിരിക്കുന്നത്. വിശാലമായ കിച്ചൺ. കിച്ചണിനോട് ചേർന്ന് തന്നെ വർക്ക് ഏരിയ കൊടുത്തിരിക്കുന്നു. സാധനങ്ങൾ സൂക്ഷിക്കുന്നതിനും മറ്റുമായി ചെറിയൊരു സ്റ്റോറും കൂടി ഇവിടെ അറേഞ്ച് ചെയ്തിട്ടുണ്ട്. Video credits : Home Pictures
- Total Area : 1700 Square Feet
- Location : Chemboothra, Thrissur
- Plot : 32 Cent
- Client : Mr. Valsan & Mrs. Sujatha
- Budget : 35 Lacks with Interior
- Sit out
- Living room
- Dining space
- 3 Bedroom with attached bathroom
- Kitchen
- Work area