ഇനി വീട്ടിൽ എപ്പോളും പൂക്കൾ കൊണ്ട് നിറയും!! ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത ചെടിയും വർഷം മുഴുവൻ പൂത്തുലയും |Simple Flowering Tips

Simple Flowering Tips Malayalam : പൂന്തോട്ടവും പച്ചക്കറി തോട്ടവും കായ്കളാലും പൂക്കളാലും സമൃദ്ധമായി കാണണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ മിക്കപ്പോഴും വീട്ടിൽ നട്ടു വളർത്തുന്ന ചെടികളിൽ ആവശ്യത്തിന് പൂക്കളും കായ്കളും ഉണ്ടാകുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ വിശദമാക്കുന്നത്.

സാധാരണയായി വെറുതെ മണ്ണിൽ ചെറിയ കുഴി കുത്തി അതിലേക്ക് ചെടി വച്ചു കൊടുക്കുന്ന രീതിയാണ് പലരും ചെയ്യാറുള്ളത്. മണ്ണിൽ ആവശ്യത്തിന് നൈട്രജൻ, പൊട്ടാഷ് എന്നിവ ഇല്ലായെങ്കിൽ അത് ചെടിയുടെ വളർച്ചയെ കാര്യമായി ബാധിക്കും. ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. അതിനായി ആവശ്യമായിട്ടുള്ളത് ഒരു പഴയ തുണി, ഒരു ബക്കറ്റ് മണ്ണ്, ഒരു ബക്കറ്റ് ചാരം, ശീമക്കൊന്നയുടെ ഇല, കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല, ആവശ്യത്തിന് വെള്ളം എന്നിവയാണ്.

ആദ്യം വലിപ്പമുള്ള ഒരു തുണിയെടുത്ത് അതിലേക്ക് രണ്ടു,മൂന്നു ചിരട്ട മണ്ണിട്ടു കൊടുക്കുക. അതേ അളവിൽ ചാരപ്പൊടി കൂടി മണ്ണിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനു മുകളിലേക്ക് ശീമക്കൊന്നയുടെ ഇല തണ്ട് പറിച്ച് ഇട്ടു കൊടുക്കുക. ശേഷം നേരത്തെ ചെയ്തതു പോലെ വീണ്ടും മണ്ണ്, ചാരം എന്നിവ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. വീണ്ടും ശീമ കൊന്നയുടെ ഇല അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ഇട്ടു കൊടുക്കുക.

ഇതേ രീതിയിൽ രണ്ടോ മൂന്നോ ലയർ സെറ്റ് ചെയ്ത ശേഷം അതിലേക്ക് അല്പം വെള്ളം കൂടി തളിച്ചു കൊടുക്കുക. ഇത് നല്ലതുപോലെ മുറുക്കി കെട്ടിവയ്ക്കുക. കുറഞ്ഞത് 30 ദിവസമെങ്കിലും ഈയൊരു മണ്ണ് നിറച്ച തുണികെട്ട് സൂക്ഷിച്ച് വയ്ക്കണം. എല്ലാദിവസവും തുണിയുടെ പുറത്ത് അല്പം വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് ഉപയോഗിച്ച് ചെടി നടുകയാണെങ്കിൽ ചെടി നിറച്ച് എല്ലാകാലത്തും പൂക്കളും കായകളും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Poppy vlogs

Rate this post