എനിക്ക് അവനിൽ വിശ്വാസമില്ല സഞ്ജു വരണം!! കിവീസ് മുൻ താരം വാക്കുകൾ കേട്ടോ??

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഒഴിച്ചിട്ട ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇതുവരെ ഒരു മികച്ച റീപ്ലേസ്മെന്റ് കണ്ടെത്താൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എല്ലാ ഫോർമാറ്റുകളിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യാനും, വിക്കറ്റിന് പിറകിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിവുള്ള നിരവധി യുവ വിക്കറ്റ് കീപ്പർമാർ ഇന്ത്യൻ സ്ക്വാഡിൽ ഉണ്ട്. ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിങ്ങനെ നിരവധി പേർ ഉണ്ടായിട്ടും, ഇവരിൽനിന്ന് മികച്ച ഒരാളെ സ്ഥിരപ്പെടുത്താൻ ടീം ഇന്ത്യക്ക് സാധിച്ചിട്ടില്ല.

ധോണിക്ക് ശേഷം ഫോർമാറ്റുകളിലൂടനീളം ഇന്ത്യൻ ടീമിന് സ്ഥിരമായി ഒരു വിക്കറ്റ് കീപ്പർ വേണം എന്ന ഉദ്ദേശത്തോടുകൂടിയാണ്, ടീം ഇന്ത്യ ഋഷഭ് പന്തിന് തുടർച്ചയായി അവസരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. പന്തിനെ നേരത്തെ തന്നെ ഭാവി വിക്കറ്റ് കീപ്പർ ആയി എല്ലാം കണ്ടിരുന്നുവെങ്കിലും, ടെസ്റ്റ്‌ ഫോർമാറ്റിൽ ഒഴികെ മറ്റു ഫോർമാറ്റുകളിൽ ഒന്നും തന്നെ പന്തിന് ഇതുവരെ ഒരു കാര്യമായ ഇമ്പാക്ട് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.

എന്നിരുന്നാലും, പന്തിന് പകരം മറ്റൊരാളെ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു കൗതുകകരമായ സംഭവം. ഏകദിന ഫോർമാറ്റിൽ 30 മത്സരങ്ങൾ കളിച്ചിട്ടുള്ള പന്തിന്റെ ശരാശരി 34.60 ആണ്. അതേസമയം, വെറും 11 ഏകദിന മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശരാശരി 60+ ആണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് താരം സൈമൺ ഡിയോൾ.

“ഋഷഭ് പന്ത് – സഞ്ജു സാംസൺ ചർച്ച എന്നെ ചിരിപ്പിക്കുകയാണ്. 30 ഏകദിന മത്സരങ്ങൾ കളിച്ച ഋഷഭ് പന്തിന്റെ ബാറ്റിംഗ് ശരാശരി 35 ആണ്. അതേസമയം വെറും 11 മത്സരങ്ങൾ മാത്രം ഏകദിന ഫോർമാറ്റിൽ കളിച്ചിട്ടുള്ള സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി 60-ന് മുകളിലാണ്. ഇക്കാര്യത്തിൽ മറ്റെന്ത് ആശയക്കുഴപ്പത്തിനാണ് ഇടം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഋഷഭ് പന്ത് ഒരു മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആണെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. എന്നാൽ, വൈറ്റ് ബോളിന്റെ കാര്യത്തിൽ ഋഷഭിൽ എനിക്ക് വിശ്വാസമില്ല,” ഡിയോൾ പറഞ്ഞു.

Rate this post