തറയിൽ കുത്തിയിരുന്ന് സിക്സ് അടിച്ച് അശ്വിൻ 😱😱കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം!! വീഡിയോ

ബുധനാഴ്ച്ച (മെയ്‌ 11) നടന്ന ഐപിഎൽ 58-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനോട് 8 വിക്കറ്റ് പരാജയം ഏറ്റുവാങ്ങി. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം, 2 വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെയാണ് ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നത്. എന്നിരുന്നാലും, രാജസ്ഥാൻ റോയൽസ് നിരയിലെ ഇന്ത്യയുടെ വെറ്റെറൻ താരം ആർ അശ്വിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസിന് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ജോസ്‌ ബറ്റ്ലറെ നഷ്ടമായപ്പോൾ, ബാറ്റിംഗ് ലൈനപ്പിൽ സ്ഥാനക്കയറ്റം ലഭിച്ച അശ്വിൻ മൂന്നാമനായി ക്രീസിലെത്തി. ആൻറിച്ച് നോർട്ജെ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ തുടങ്ങിയ പ്രഗത്ഭരായ ബൗളിംഗ് യൂണിറ്റിനെതിരെ നിർഭയം ബാറ്റ് വീശിയ അശ്വിൻ, തന്റെ ടി20 കരിയറിലെ ആദ്യ അർധ സെഞ്ച്വറി നേടി.

38 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 131.58 സ്ട്രൈക്ക് റേറ്റോടെ 50 റൺസാണ് അശ്വിൻ നേടിയത്. മൂന്നാം വിക്കറ്റിൽ ദേവ്ദത് പടിക്കലുമായി ചേർന്ന് 53 റൺസ് കൂട്ടുകെട്ട് കെട്ടിപ്പടുത്ത അശ്വിൻ, ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ മിച്ചൽ മാർഷിന്റെ ബോളിൽ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. എന്നാൽ, തന്റെ ഇന്നിംഗ്സിനിടെ അശ്വിൻ ഡൽഹി ക്യാപിറ്റൽസ്‌ സ്പിന്നർ കുൽദീപ് യാദവിനെ നേരിട്ട രീതി ക്രിക്കറ്റ്‌ ലോകത്ത് ശ്രദ്ധേയമായി.

കുൽദീപ് യാദവിന്റെ താഴ്ന്നു വരുന്ന പന്തുകൾ നേരിടാൻ പതിവിലും കുനിഞ്ഞാണ് അശ്വിൻ ബാറ്റ് ചെയ്യാൻ നിന്നിരുന്നത്. എന്നാൽ, കുൽദീപ് യാദവ് എറിഞ്ഞ ഇന്നിംഗ്സിന്റെ 12-ാം ഓവറിലെ അഞ്ചാം ബോൾ, നേരത്തേതിന് സമാനമായി അശ്വിൻ സ്റ്റാൻസ് അനുകരിച്ചപ്പോൾ, കുൽദീപ് ഒരു ഗൂഗ്ലിയാണ്‌ അശ്വിന് നേരെ പ്രയോഗിച്ചത്. എന്നാൽ, പെട്ടെന്ന് സ്റ്റാൻസ് മാറ്റി ക്രീസിൽ നിന്ന് കയറി വന്ന അശ്വിൻ കുൽദീപിനെ ലോങ്ങ്‌ ഓഫിലേക്ക് ഒരു 87 മീറ്റർ സിക്സ് പറത്തി. അശ്വിന്റെ നീക്കം അപ്രതീക്ഷിതമായതുക്കൊണ്ട് തന്നെ കുൽദീപിന്റെ മുഖത്തെ നിരാശ റിപ്ലൈ ദൃശ്യങ്ങളിൽ പ്രകടമായിരുന്നു.