സോണിയുടെ യഥാർത്ഥ മ രണകാരണം തുറന്ന് പറഞ്ഞ് ശ്രിശ്വേത…!! ശരിക്കും കഷ്ടപ്പെട്ടാണ് ഞാനൊന്ന് മരിച്ചത് താരം…!!വൈറല് ആയി വിഡിയോ..!! |shriswetha mounaragam behind scenes viral video

മൗനരാഗത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ പ്രേക്ഷകർക്കുമുമ്പിൽ പങ്കുവെച്ചുകൊണ്ട് നടി ശ്രീ ശ്വേത മഹാലക്ഷ്മി. മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മൗനരാഗം. മൗനരാഗത്തിൽ ഇപ്പോൾ സോണിയുടെ മരണവാർത്തയാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. സോണിയുടെ ആത്മഹത്യാരംഗങ്ങളും പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകർക്ക് മുൻപിലേക്കെത്തുന്നതിന് മുൻപുള്ള ഷൂട്ടിങ്ങിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് താരം പങ്കുവെച്ചിട്ടുള്ളത്.

ഒരുപാട് ബുദ്ധിമുട്ടിയാണ് ഓരോ സീനും അഭിനയിച്ചുതീർക്കുന്നത് എന്നും എല്ലാവരും വളരെ കഷ്ടപ്പെട്ടുകൊണ്ടും ഒന്നിച്ചുനിന്നും ഒത്തൊരുമയോടെ പ്രവർത്തിച്ചുമാണ് ഓരോ എപ്പിസോഡുകളും പൂർത്തീകരിക്കുന്നത് എന്നും ശ്വേത പറയുന്നു. സോണി വെള്ളത്തിലേക്ക് എടുത്തുചാടുന്ന സീനുകളെല്ലാം വളരെ കഷ്ടപ്പെട്ടാണ് എടുത്തതെന്നും പരമ്പരയിൽ കാണുമ്പോൾ ഇതെല്ലാം വളരെ കുറഞ്ഞ നേരത്തേക്ക് മാത്രമാണ് പ്രേക്ഷകർ കാണുന്നതെന്നും ഇതിനുപിന്നിൽ ഒരുപാട് ദിവസത്തെ കഷ്ടപ്പാടുകൾ ഉണ്ടെന്നും ശ്രീ ശ്വേത മഹാലക്ഷ്മി പറഞ്ഞിട്ടുണ്ട്.

ഒരുപാട് പ്രേക്ഷകരാണ് ശ്രീ ശ്വേത മഹാലക്ഷ്മി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുമായ് എത്തിയത്. ശ്രീ ശ്വേത മഹാലക്ഷ്മിയുടെ അഭിനയം വളരെ മികച്ചതാണെന്നും അഭിനന്ദനത്തിന് അർഹമാണെന്നും പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്. പരമ്പരയിൽ ശ്രീ ശ്വേത മഹാലക്ഷ്മി അഭിനയിക്കുന്ന സോണി എന്ന കഥാപാത്രം യഥാർത്ഥത്തിൽ മരിക്കുന്നുണ്ടോ എന്നും സോണി മരിച്ചാൽ ഇനി കഥ എങ്ങനെയാണെന്നുമൊക്കെയുള്ള സംശയവുമായി ഒരുപാട് പ്രേക്ഷകരാണ് എത്തിയിട്ടുള്ളത്.

ഇത്തരത്തിലുള്ള സംശയങ്ങൾക്കെല്ലാം വരും എപ്പിസോഡുകളിൽ ഉത്തരം ലഭിക്കുമെന്നാണ് ശ്രീ ശ്വേത മഹാലക്ഷ്മി പറഞ്ഞിട്ടുള്ളത്. കിരണും കല്യാണിയും സോണിയുടെ അമ്മയുമെല്ലാം കരയുന്ന രംഗങ്ങളും ഓരോ ടേക്ക് എടുക്കുമ്പോഴും ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന രസകരമായ മുഹൂർത്തങ്ങളുമെല്ലാം ശ്രീ ശ്വേത പങ്കുവെച്ച വീഡിയോയിലുണ്ട്. മൗനരാഗം പരമ്പരയിൽ ഇനി വരാൻ പോകുന്ന നിർണായക മുഹൂർത്തങ്ങളെല്ലാം കാണാൻ മലയാളം ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Rate this post