ഭാഗ്യത്തിന്റെ തമ്പുരാനായി ശ്രേയസ് അയ്യർ 😳😳സ്റ്റമ്പിൽ തട്ടി എന്നിട്ടും ഔട്ട് അല്ല 😳😳കാണാം വീഡിയോ
ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ, 278-6 എന്ന നിലയിൽ ബാറ്റിംഗ് തുടരുകയാണ് ടീം ഇന്ത്യ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഓപ്പണർമാരായ കെഎൽ രാഹുലും (22), ശുഭ്മാൻ ഗില്ലും (20) വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. തുടർന്ന് ക്രീസിൽ എത്തിയ ചേതേശ്വർ പൂജാര ഒരു തലക്കൽ പിടിച്ചുനിന്നെങ്കിലും, വിരാട് കോഹ്ലിയും (1) നിരാശപ്പെടുത്തി.
പിന്നീട്, റിഷഭ് പന്ത് (46) ഒരു ചെറുത്തുനിൽപ്പ് നടത്തി കീഴടങ്ങിയ ശേഷം, ചേതേശ്വർ പൂജാരക്കൊപ്പം ചേർന്ന് ശ്രേയസ് അയ്യർ ഇന്ത്യൻ ടോട്ടൽ ഉയർത്തി കൊണ്ടിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 149 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 11 ബൗണ്ടറികൾ സഹിതം 90 റൺസ് എടുത്ത ചേതേശ്വർ പൂജാരയെ തൈജുൽ ഇസ്ലാം വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കുകയായിരുന്നു. എന്നാൽ, അർദ്ധ സെഞ്ചുറി തികച്ച ശ്രേയസ് അയ്യർ ഇപ്പോഴും ക്രീസിൽ തുടരുന്നുണ്ട്.

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ, 169 പന്തുകൾ നേരിട്ട് ശ്രേയസ് അയ്യർ 10 ബൗണ്ടറികൾ ഉൾപ്പെടെ 82* റൺസ് നേടി ക്രീസിൽ പുറത്താകാതെ തുടരുകയാണ്. എന്നാൽ, മത്സരത്തിന്റെ 84-ആം ഓവറിൽ ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായി എന്ന് എല്ലാവരും കണക്കുകൂട്ടിയ ഒരു നിമിഷം ഉണ്ടായി. ഇബാഡോത് ഹുസൈൻ എറിഞ്ഞ 84-ാം ഓവറിലെ അഞ്ചാം ബോൾ, ശ്രേയസ് അയ്യരുടെ ഡിഫൻസ് മറികടന്ന് സ്റ്റമ്പിൽ പതിച്ചിരുന്നു. ഇതോടെ, ബംഗ്ലാദേശ് താരങ്ങൾ എല്ലാം തന്നെ അത് വിക്കറ്റ് ആണെന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാൽ, ശ്രേയസ് അയ്യരുടെ ഭാഗ്യം എന്ന് പറയട്ടെ, പന്ത് സ്റ്റമ്പിൽ തട്ടിയെങ്കിലും, ബെയിൽസ് വീഴാതിരുന്നതോടെ ശ്രേയസ് അയ്യർക്ക് തന്റെ വിക്കറ്റ് നഷ്ടമായില്ല. അയ്യരുടെ വിക്കറ്റ് തിരികെ കിട്ടിയത് ഇന്ത്യക്ക് വലിയ ഗുണവും, ബംഗ്ലാദേശിന് കനത്ത തിരിച്ചടിയും സമ്മാനിച്ചു. എന്തുതന്നെയായാലും, നിലവിൽ ക്രീസിൽ തുടരുന്ന ശ്രേയസ് അയ്യരിൽ ആണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ പ്രതീക്ഷ അർപ്പിക്കുന്നത്. ആർ അശ്വിൻ ആയിരിക്കും നാളെ ശ്രേയസ് അയ്യർക്കൊപ്പം ആദ്യം ബാറ്റ് ചെയ്യാൻ എത്തുക.