ബൗണ്ടറി ലൈനിൽ ഗോൾഡൻ സേവുമായി ശ്രേയസ്സ് അയ്യർ 😳😳😳കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം

ഇന്ത്യ :വെസ്റ്റ് ഇൻഡീസ് ഒന്നാം ടി :20യിൽ 68 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യൻ ടീം കരസ്ഥമാക്കിയത്. എല്ലാം അർഥത്തിലും എതിരാളികളെ ത കർത്ത് രോഹിത് ശർമ്മയും ടീമും 5 ടി :20 മത്സര പരമ്പരയിൽ 1-0ന് ലീഡ് നേടി.41 റൺസ്സുമായി ഇന്ത്യൻ ജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ദിനേശ് കാർത്തിക്കാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

അതേസമയം ഇന്നലെ മനോഹരമായ അനവധി നിമിഷങ്ങൾക്ക് കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. ഇന്നലെ കളിയിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ബാറ്റിംഗ് ത കർന്നപ്പോൾ രണ്ടു വിക്കെറ്റ് വീതം വീഴ്ത്തിയ അശ്വിൻ, രവി ബിഷ്ണോയി എന്നിവർ കയ്യടികൾ നേടിയെങ്കിലും എല്ലാവരെയും ഞെട്ടിച്ചത് ബൗണ്ടറി ലൈനിലെ ശ്രേയസ് അയ്യരുടെ അത്ഭുത സേവ് തന്നെ. ഒരുവേള സിക്സ് എന്ന് എല്ലാവരും ഉറപ്പിച്ച ഒരു പന്താണ് ശ്രേയസ് അയ്യർ വണ്ടർ സേവ് കൂടി രക്ഷിച്ചത്.

സിക്സ് എന്ന് കരുതിയ ബോൾ ഡീപ് മിഡ്‌ വിക്കറ്റിൽ മനോഹര ഫീൽഡിങ് മികവിലാണ് ശ്രേയസ് അയ്യർ ഒരു സൂപ്പർ സേവ് ആക്കി മാറ്റിയത്. ശ്രേയസ് അയ്യർ ഈ ഒരു അത്ഭുത മികവിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡ് ആയി മാറി കഴിഞ്ഞു.കളിയിൽ പക്ഷെ ബാറ്റ് കൊണ്ട് തിളങ്ങാൻ ശ്രേയസ് അയ്യർക്ക് കഴിഞ്ഞില്ല. നാല് ബോളിൽ പൂജ്യം റൺസിലാണ് ശ്രേയസ് അയ്യർ പുറത്തായത്

ഓഗസ്റ്റ് ഒന്നിനാണ് രണ്ടാം ടി :20.5 ടി :20 മത്സര പരമ്പരയിലും വൈറ്റ് വാഷ് നേട്ടം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഇതിനകം തന്നെ ഇന്ത്യൻ ടീം വ്യക്തമാക്കി കഴിഞ്ഞു. ഇന്നലെ ഓപ്പണർ റോളിൽ സൂര്യകുമാർ എത്തിയത് പോലുള്ള വമ്പൻ മാറ്റങ്ങൾ ഇനിയും കളികളിൽ ഇന്ത്യൻ ടീമിൽ കാണാൻ സാധിച്ചേക്കും.