ശ്രേയസ് അയ്യർ ഫിഫ്റ്റി സഞ്ജു മാസ്സ്!! പൊളി ഇന്നിങ്സുമായി സുന്ദർ | Match Analysis

കിവീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ആവേശ തുടക്കം. ഒന്നാം ഏകദിന മാച്ചിൽ ടോസ് നേടിയ ന്യൂസിലാൻഡ് ടീം ഇന്ത്യയെ ബാറ്റിങ് അയച്ചപ്പോൾ ഓപ്പണിങ് ജോഡി സമ്മാനിച്ചത് സ്വപ്നതുല്യ തുടക്കം.ഇന്ത്യൻ സ്കോർ : 306റൺസ് / 7 വിക്കെറ്റ് (50 ഓവർ )

ഓപ്പണിങ് ജോഡിയായി എത്തിയ ധവാൻ :ഗിൽ സഖ്യം മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച് തിളങ്ങിയപ്പോൾ ഇന്ത്യൻ ടോട്ടൽ അതിവേഗം കുതിച്ചു.ഒന്നാം വിക്കറ്റിൽ 23.1ഓവറിൽ 124 റൺസാണ് ഇരുവരും അടിച്ചെടുത്തത്. ശിഖർ ധവാൻ 77 ബോളിൽ 72 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 65 പന്തിൽ നിന്നും 50 റൺസ് നേടി.ശേഷം ഇന്ത്യൻ ബാറ്റിങ് തകർന്ന് എങ്കിലും അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ : സഞ്ജു സാംസൺ ജോഡി ഇന്ത്യൻ ഇന്നിങ്സ് നേരെയാക്കി.

തുടരെ ഓവറുകളിൽ റിഷാബ് പന്ത് (15 റൺസ് ), സൂര്യകുമാർ യാദവ് (4 റൺസ് ) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മലയാളി താരമായ സഞ്ജു സാംസൺ ഇന്നത്തെ മാച്ചിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് എത്തി. ഇത്തവണ അവസരം സഞ്ജു മനോഹരമാക്കി. ശ്രേയസ് അയ്യർക്ക് ഒപ്പം മികച്ച കൂട്ടുകെട്ട് സഞ്ജു സൃഷ്ടിച്ചു. വെറും 38 ബോളിൽ നാല് ഫോർ അടക്കം 36 റൺസാണ് സഞ്ജു നേടിയത്. മറ്റൊരു അർദ്ധ സെഞ്ച്വറിയിലേക്ക് കുതിച്ച സഞ്ജു പക്ഷെ വിക്കെറ്റ് നഷ്ടമാക്കിയത് നിരാശയായി.

അതേസമയം മനോഹരമായി ബാറ്റ് വീശിയ ശ്രേയസ് അയ്യർ (80 റൺസ്) ഇന്ത്യൻ സ്കോർ 300കടത്തി. ഇന്ത്യക്ക് വേണ്ടി അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകൾ കളിച്ചത് വാഷിംഗ്‌ടൻ സുന്ദർ ആണ്. വെറും 16 ബോളിൽ 3 ഫോറും 3 സിക്സ് അടക്കം 37 റൺസ് താരം നേടി.