കുഞ്ഞാവയുടെ സൂപ്പർ വെടിക്കെട്ട് 😱😱 കുറ്റി തെറിച്ച് മാസ്സ് മറുപടി!!വീഡിയോ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ, തുടർച്ചയായി മൂന്ന് സിക്സുകൾ ഉൾപ്പടെ തകർപ്പൻ ഷോട്ടുകൾ പറത്തി വലിയ പ്രതീക്ഷകൾ സമ്മാനിച്ചതിന് പിന്നാലെ, അതേ ഓവറിൽ ഡൽഹി ക്യാപിറ്റൽസ്‌ ക്യാപ്റ്റൻ റിഷഭ് പന്ത് പുറത്തായത് ഡൽഹി ആരാധകരെ നിരാശപ്പെടുത്തി. 16 പന്തിൽ ഒരു ഫോറും 3 സിക്സും ഉൾപ്പടെ 26 റൺസാണ് റിഷഭ് പന്ത് നേടിയത്.

സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി അരങ്ങേറ്റം കുറിച്ച സ്പിന്നർ ശ്രേയസ് ഗോപാൽ ആണ് ഡൽഹി ക്യാപ്റ്റനെ മടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡിസിക്ക്, പൃഥ്വി ഷായുടെ പകരക്കാരനായ മൻദീപ് സിംഗിനെ ഇന്നിംഗ്സിലെ 5-ാം പന്തിൽ ഡക്കിന് നഷ്ടമായി. 7 പന്തിൽ 10 റൺസെടുത്ത മിച്ചൽ മാർഷും പുറത്തായതോടെ, ബാറ്റിംഗ് ഉത്തരവാദിത്തം മുഴുവൻ ഡേവിഡ് വാർണറുടെയും റിഷഭ് പന്തിന്റെയും ചുമലിലായി.ഉമ്രാൻ മാലിക്കിന്റെ വേഗതയ്‌ക്കെതിരെ വാർണർ അനായാസം ഷോട്ടുകൾ കളിച്ചപ്പോൾ

ക്യാപ്റ്റൻ റിഷഭ് പന്ത് സ്പിന്നർമാരെ ആക്രമിക്കാൻ ആരംഭിച്ചു. ഇന്നിംഗ്സിൽ, തന്റെ ആദ്യ ഓവറിൽ ഒരു റൺസ് മാത്രം വഴങ്ങിയതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഓവർ എറിയാനെത്തിയ എസ്ആർഎച്ച് സ്പിന്നർ ശ്രേയസ്‌ ഗോപാലിനെ സിക്സ് കൊണ്ടാണ് പന്ത് വരവേറ്റത്. തുടർന്ന്, ഓവറിലെ അടുത്ത രണ്ട് ബോളുകൾ കൂടെ സിക്സ് പറത്തിയ പന്ത്, ഗോപാലിനെതിരെ 3 ബാക്ക്-ടു-ബാക്ക് സിക്‌സറുകൾ പറത്തി.

അവയിൽ ആദ്യത്തേത് സ്‌ക്വയർ ലെഗിലേക്ക് പറത്തിയപ്പോൾ, അടുത്ത രണ്ടെണ്ണം ലോംഗ് ഓണിലേക്കും ലോംഗ് ഓഫിലേക്കുമായിരുന്നു റിഷഭ് ഷോട്ടെടുത്തത്. ബാക്ക്-ടു-ബാക്ക് സിക്‌സറുകൾക്ക് ശേഷം, തൊട്ടടുത്ത പന്ത് ഡീപ് ബാക്ക്വേഡ് പോയിന്റിലേക്ക് ഒരു ബൗണ്ടറി കണ്ടെത്തി. എന്നാൽ, ഓവറിലെ അവസാന ഡെലിവറി, ഗോപാൽ ഒരു വൈഡ് ഫുൾ ടോസ് എറിഞ്ഞപ്പോൾ, പരമാവധി പവർ ഉപയോഗിക്കാനുള്ള ശ്രമത്തിൽ റിഷഭ് പന്തിന് തന്റെ കോൺടാക്ട് നഷ്ടപ്പെടുകയും ബോൾ ഓഫ് സ്റ്റമ്പിലേക്ക് എഡ്ജ് ചെയ്യുകയും ചെയ്തു. ഐപിഎൽ 2022 സീസണിൽ ആദ്യമായാണ് ഒരു സ്പിന്നർ റിഷഭ് പന്തിനെ പുറത്താക്കുന്നത്.