ഡീകൊക്ക് മഹാപരാധം 😱അയ്യയ്യോ ഇത്‌ ഗോൾഡനല്ല ഡയമണ്ട് ഡക്ക് ; കെഎൽ രാഹുലിന്റെ വിക്കറ്റ് കാണാം

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 53-ാം മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ആദ്യ ഓവറിൽ തന്നെ ഞെട്ടി വിറച്ച് ലഖ്നൗ സൂപ്പർ ജിയന്റ്സ്. പ്ലേഓഫ് പ്രതീക്ഷകൾ വെച്ചുപുലർത്തി ഇറങ്ങിയ രണ്ട് ടീമുകളും പ്ലെയിങ് ഇലവനിൽ ഓരോ മാറ്റം വരുത്തിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. ടോസ് നേടിയ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ക്യാപ്റ്റൻ ബൗളിംഗ് തിരഞ്ഞെടുത്തു.

തുടർന്ന്, ആദ്യം ബാറ്റിംഗിനിറങ്ങിയ എൽഎസ്ജിക്ക് വേണ്ടി തകർപ്പൻ ഫോമിലുള്ള ഓപ്പണർമാർ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിക്കും എന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ, എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി, ആദ്യ ഓവറിൽ തന്നെ കൂട്ടുകെട്ട് പിരിയാനായിരുന്നു വിധി.

ആദ്യ ഓവറിലെ അഞ്ചാം ബോളിൽ, നിർഭാഗ്യകരമായ റൺഔട്ടിലൂടെ ക്യാപ്റ്റൻ കെഎൽ രാഹുൽ (0) ആണ് ഒരു പന്ത് പോലും നേരിടാതെ മടങ്ങിയത്.ടിം സൗത്തിയുടെ ബോൾ കവറിലേക്ക് ഷോട്ട് എടുത്ത് സിംഗിൾ നേടാനായി ക്വിന്റൺ ഡിക്കോക്ക് ക്രീസ് വിട്ടതിന് പിന്നാലെ രാഹുലും ക്രീസ് വിട്ടിറങ്ങി. എന്നാൽ, പന്ത് ശ്രേയസ്‌ അയ്യർ കളക്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ഡിക്കോക്ക് ഓട്ടത്തിൽ നിന്ന് പിന്മാറി.

പിന്നാലെ, രാഹുൽ തിരികെ ക്രീസിലെത്താൻ ശ്രമിച്ചെങ്കിലും കെകെആർ ക്യാപ്റ്റൻ ഒരു ഡയറക്റ്റ് ഹിറ്റിലൂടെ എൽഎസ്ജിക്ക് കനത്ത ആഘാതം നൽകുകയായിരുന്നു. എന്നിരുന്നാലും, ഡിക്കോക്ക് അർദ്ധസെഞ്ച്വറി പ്രകടനവുമായി തിളങ്ങി. 29 പന്തിൽ 4 ഫോറും 3 സിക്സും സഹിതം 50 റൺസാണ് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടിയത്.