അവർ വാക്കുകൾക്ക് അർഥമില്ല 😳😳ടീമിലേക്ക് വീണ്ടും സെലക്ഷൻ ഇല്ല!!കലിപ്പിൽ ഷാ വാക്കുകൾ കണ്ടോ??

കഴിഞ്ഞ ദിവസമാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് ടീമിൽ ഉൾപ്പെട്ട താരങ്ങൾക്ക് എല്ലാവർക്കും വിശ്രമം നൽകിയപ്പോൾ ഒരു യുവനിരയെയാണ് ഏകദിന പരമ്പരക്കായി ടീം മാനേജ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്.

യുവ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അതിനുപിന്നാലെ താരം ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ച വാക്കുകൾ വൈറൽ ആയിമാറിയിരിക്കുകയാണ്. “അവരുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കരുത്; പ്രവർത്തികളെ വിശ്വസിക്കുക. കാരണം പ്രവർത്തികൾ തെളിയിക്കും, അവരുടെ വാക്കുകൾ എല്ലായ്പോഴും അർത്ഥമില്ലാത്തതാണെന്ന്…” എന്നായിരുന്നു ആ വരികൾ.

ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് മികവ് പുലർത്തിയിട്ടും ദേശീയ ടീമിൽ ഇടം നേടാൻ കഴിയാത്തതിൽ താരം വളരെയധികം അസ്വസ്ഥനാണ്. ആഴ്ചകൾക്ക് മുമ്പ് നടന്ന ദുലീപ് ട്രോഫി ക്രിക്കറ്റിൽ രണ്ട് സെഞ്ചുറി നേടി മികച്ച ഫോമിൽ ആയിരുന്നു. സെൻട്രൽ സോണിന് എതിരായ മത്സരത്തിൽ 60, 142 എന്നിങ്ങനെ നേടി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. ഇന്ത്യയിൽ പര്യടനം നടത്തിയ ന്യൂസിലൻഡ് എ ടീമിന് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അദ്ദേഹം 77 റൺസും എടുത്തിരുന്നു.

ശിഖർ ധവാൻ നായകനായി ഉള്ള ടീമിൽ യുവതാരങ്ങളായ രജത് പഠിദർ, മുകേഷ് കുമാർ എന്നിവർ ദേശീയ ടീമിൽ ആദ്യമായി ഇടം നേടിയിരുന്നു. ശ്രേയസ് അയ്യർ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ആയി മലയാളി താരം സഞ്ജു വി സാംസൺ ഇടംപിടിച്ചു. ഓപ്പണർമാരായി ധവാൻ, ഋതുരാജ് ഗായക്വദ്, ശുഭ്മൻ ഗിൽ എന്നിവർ ഉള്ളതുകൊണ്ടുതന്നെ പൃഥ്വി ഷാക്ക് ഇടം ലഭിച്ചില്ല. ഒക്ടോബർ 6, 9, 11 തീയതികളിലായി ലഖ്നൗ, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.