അച്ഛനും, അമ്മയും, മകളും!! സന്തോഷത്തോടെ പുത്തൻ ആഡംബര വീട്ടിൽ ശിവാജ്ഞലിയുടെ കുഞ്ഞ് കുടുംബം ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… | Shivanjali In New Ad Goes Viral

Shivanjali In New Ad Goes Viral: സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം പിടിച്ച കോമ്പോ ആണ് ശിവന്റെയും അഞ്ജലിയുടെയും. സാന്ത്വനം വീട്ടിലെ പരുക്കൻ സ്വഭാവക്കാരൻ ശിവന് അഞ്ജലിയെ അപ്രതീക്ഷിതമായാണ് വിവാഹം കഴിക്കേണ്ടി വരുന്നത്.

വിവാഹത്തിന് മുൻപ് തന്നെ പരസ്പരം ശത്രുക്കൾ ആയിരുന്ന ഇരുവരും വിവാഹ ശേഷവും ശത്രുത തുടരുകയാണ്. പരസ്പരം പാര വെച്ചും വഴക്കിട്ടും ഉള്ള ഇരുവരുടെയും സീനുകൾ പ്രേക്ഷകർ ഏറ്റെടുത്തു. മലയാള മിനിസ്‌ക്രീൻ പരമ്പരയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ആരാധകരും ഫാൻ ഗ്രൂപ്പുകളും ഉള്ള മറ്റൊരു പ്രണയ ജോഡി ഉണ്ടായിട്ടില്ല. രസകരമായ ഇവരുടെ കോമ്പോ കൊണ്ട് മാത്രം നിരവധി യുവാക്കൾ സാന്ത്വനത്തിന്റെ പ്രേക്ഷകർ ആയി മാറിയിട്ടുണ്ട്.

ഇവരുടെ വഴക്കും പ്രണയവും എല്ലാം അത്രയ്ക്ക് ആസ്വാദ്യകരമായാണ് അവതരിപ്പിച്ചു പോന്നിട്ടുള്ളത്. സീരിയലിൽ മാത്രം അല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ശിവന്റെ വേഷം ചെയ്യുന്ന സജിനും അഞ്ജലിയായി എത്തുന്ന ഗോപികയും പ്രേക്ഷകർക്ക് മുൻപ് തന്നെ പരിചയമുള്ള താരങ്ങൾ ആണ്. മോഹൻലാലിൻറെ മക്കളായി ബാലേട്ടനിൽ അഭിനയിച്ച ഗോപിക തിരിച്ചു വന്നത് സാന്ത്വനത്തോടെയാണ് . പ്ലസ് ടു എന്ന സിനിമയിലൂടെയാണി സജിൻ അഭിനയ രംഗത്തേക്ക് വന്നത്. രണ്ട് പേർക്കും കരിയറിൽ ഒരു ബ്രേക്ക്‌ കൊടുത്ത കഥാപാത്രങ്ങൾ ആണ് ശിവനും അഞ്‌ജലിയും. നടി ഷഫ്നയെ ആണ് സജിൻ വിവാഹം കഴിച്ചിരിക്കുന്നത്. സജിന്റെയും ഷഫ്നയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് ഗോപിക.

ഗോപികയുടെ വിവാഹവും ഉടനെ തന്നെ ഉണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട അവതാരകൻ ഗോവിന്ദ് പത്മസൂര്യയെ ആണ് ഗോപിക വിവാഹം കഴിക്കുന്നത്. വിവാഹം ഉറപ്പിച്ചത് മുതൽ തനിക്ക് ശിവാജ്ഞലി ഫാൻസ്‌ ഗോപികയെ അഭിനയിക്കാൻ വിടാതിരിക്കരുത് എന്ന് മെസ്സേജുകൾ അയക്കാറുണ്ടെന്ന് ജിപി തന്നെ പറഞ്ഞിട്ടുണ്ട്.ഇപോഴിതാ സാന്ത്വനം പരമ്പര ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ഒരു അടിപൊളി മാഗ്ഗി പരസ്യവുമായി എത്തിയിരിക്കുകയാണ് ശിവാജ്ഞലി കോമ്പോ. പരസ്യമാണെങ്കിലും ഈ പരസ്യം ഏറ്റെടുത്തിരിക്കുകയാണ് ഫാൻസ്‌.