ശിവേട്ടന്റെ പഴയകാല ചിത്രങ്ങൾ കണ്ടോ😮അതും ഷഫ്നക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ ഫോട്ടോകൾ!!ഹിറ്റാക്കി പ്രേക്ഷകർ

സാന്ത്വനം പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് ശിവേട്ടൻ. ശിവനും അഞ്ജലിയും ഒന്നിച്ചുനിൽക്കുന്ന ഒരു ചിത്രം മനസ്സിൽ കണ്ടുകൊണ്ടല്ലാതെ സാന്ത്വനം പരമ്പരയെക്കുറിച്ച് ചിന്തിക്കാൻ പ്രേക്ഷകർക്ക് ആകില്ല എന്നതാണ് സത്യം. നടൻ സജിനാണ് ശിവൻ എന്ന ഈ മാസ്സ് നായകകഥാപാത്രത്തെ സാന്ത്വനത്തിൽ അവതരിപ്പിക്കുന്നത്.

അക്കാലത്ത് ഏറെ ഹിറ്റായ ഒരു ടീനേജ് ചിത്രമായിരുന്നു പ്ലസ് ടു എങ്കിലും സജിന്റെ കഥാപാത്രം അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്താണെങ്കിലും സാന്ത്വനത്തിലെ സ്റ്റാർ ആയതോടെ ശിവേട്ടന്റെ സിനിമാ ചിത്രങ്ങൾ കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. ആരാധകരാണ് ചിത്രങ്ങൾ ആഘോഷമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ പേജുകളാണ് ശിവാഞ്ജലി എന്ന പേരിലുള്ളത്. ശിവാഞ്ജലിമാരുടെ പേരിൽ ഒത്തിരി എഡിറ്റിംഗ് വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. സീരിയലിലെ ഒരു പ്രണയജോഡിക്ക് ഇത്രയും വലിയ ഫാൻ ബേസ് നേടിയെടുക്കാൻ സാധിക്കുന്നത് മലയാളത്തിൽ ഇതാദ്യമായാണ്.

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനം സീരിയലിന്റെ ഭൂരിഭാഗം പ്രേക്ഷകരും ശിവാഞ്ജലി ആരാധകർ തന്നെയാണ്. എന്തായാലും ശിവേട്ടന്റെ പഴയ ബിഗ്‌സ്‌ക്രീൻ ചിത്രങ്ങൾ കണ്ട് ഏറെ കൗതുകത്തിലാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം. ഷഫ്നയ്ക്കൊപ്പം ക്യാമറക്ക് മുൻപിൽ ശിവേട്ടനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പ്രേക്ഷകരുടെ വക കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.