അവാർഡിന്റെ തിളക്കത്തിൽ സാന്ത്വനം പ്രിയതാരം അഞ്‌ജലി.. മാസ്ക്ക് മാറ്റാമോ എന്ന് ഫോട്ടോഗ്രാഫർ ചോദിച്ചപ്പോൾ താരം ചെയ്തത് കണ്ടോ.!!

കുടുംബപ്രക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്‌ജലി എന്ന കഥാപാത്രമായി പ്രേക്ഷകമനം കവരുന്ന താരം വൻ ആരാധകപിന്തുണയാണ് ഇതിനോടകം നേടിയെടുത്തിട്ടുള്ളത്. ഗോപിക പങ്കെടുക്കുന്ന പൊതുപരിപാടികളിലെല്ലാം തന്നെ ആരാധകർ തടിച്ചുകൂടാറാണ് പതിവ്. ഈയിടെ സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷയുടെ വിവാഹത്തിന് ഗോപിക എത്തിയപ്പോഴും

ആരാധകർ ചുറ്റും കൂടുകയായിരുന്നു. സമാനതകളില്ലാത്ത അഭിനയശൈലിയും ക്യൂട്ട്നസ്സുമാണ് ഗോപികയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കുന്നത്. സമീപകാലത്തൊന്നും തന്നെ ഒരു ടെലിവിഷൻ താരത്തിനും ഇത്രയധികം ഫാൻ ബേസ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് സത്യം. ഇപ്പോഴിതാ കോഴിക്കോട് വെച്ച്‌ നടന്ന ഐമ ടെലിവിഷൻ അവാർഡ് വേദിയിൽ പുരസ്കാരമേറ്റുവാങ്ങാൻ എത്തിയ ഗോപികയുടെ വിശേഷങ്ങളാണ്

സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുടുംബത്തോടൊപ്പമാണ് താരം അവാർഡ് വേദിയിലെത്തിയത്. കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ ആരാധകർ ഗോപികയ്ക്ക് ചുറ്റും തടിച്ചുകൂടുകയായിരുന്നു. അതീവസുന്ദരിയായി അവാർഡ് വേദിയിലെത്തിയ ഗോപിക ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മാസ്‌ക്കുമായി കാറിൽ നിന്നിറങ്ങിയ ഗോപികയോട് മസ്‌ക്കൊന്ന് മാറ്റാമോ എന്ന് ഫോട്ടോഗ്രാഫർ ചോദിക്കുന്നതും താരം പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യുന്നതുമെല്ലാം

വീഡിയോയിൽ കാണാം. ഗോപികയ്ക്കായി റിസേർവ് ചെയ്തിരുന്ന ഇരിപ്പിടത്തിൽ എത്തിയതിന് ശേഷവും ആരാധകർ സെൽഫി എടുക്കാൻ താരത്തെ സമീപിക്കുകയായിരുന്നു. സാന്ത്വനത്തിലെ അഞ്ജലിയായി തകർത്തഭിനയിക്കുന്നതിനാണ് ഗോപികക്ക് ഐമ അവാർഡ് ലഭിച്ചിരിക്കുന്നത്. ഓരോ അവാർഡും എത്രയോ വലിയ സന്തോഷമാണ് നൽകുന്നത് എന്നായിരുന്നു പുരസ്‌കാരം ലഭിച്ച ശേഷം താരത്തിന്റെ പ്രതികരണം. ഗോപികക്ക് പുറമേ സാന്ത്വനത്തിലെ ശിവനായി എത്തുന്ന നടൻ സജിനും അവാർഡ് വേദിയിലെത്തിയിരുന്നു. നടൻ ജയസൂര്യയാണ് ഗോപികക്കും സജിനും അവാർഡുകൾ നൽകിയത്.