ത്രില്ലർ മാച്ച് അക്ഷർ ദി ഹീറോ!! ഇന്ത്യക്ക് സൂപ്പർ ജയം

ഇന്ത്യ : ശ്രീലങ്ക ലിമിറ്റെഡ് ഓവർ ക്രിക്കറ്റ്‌ പരമ്പരകളെ അത്യന്തം ആവേശപൂർവ്വമാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ കാത്തിരുന്നത്.ഇപ്പോൾ ആ സസ്പെൻസ് തന്നെ നിലനിർത്തി ആണ് ഒന്നാം ടി :29 മാച്ച് അവസാനിച്ചത്. അവസാന ഓവർ വരെ ത്രില്ല് നിലനിന്ന മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് ജയം.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം ബാറ്റിംഗ് തകർച്ച നേരിട്ട് എങ്കിലും 20 ഓവറിൽ 5 വിക്കറ്റുകൾ നഷ്ടത്തിൽ അടിച്ചെടുത്തത് 162 റൺസ്. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കൻ ടീം ഇന്ത്യക്ക് മുന്നിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ചു.ഒരുവേള ഇന്ത്യക്ക് മുന്നിൽ ലങ്കൻ ടീം ജയം നേടും എന്ന് തോന്നിപ്പിച്ചു എങ്കിലും അവസാന ഓവറിൽ ടീം ഇന്ത്യ ജയം പിടിച്ചെടുത്തു.

അവസാന ബോളിൽ നാല് റൺസ് വേണമെന്നുള്ള സ്റ്റെജിൽ പക്ഷെ അവസാന ഓവർ എറിഞ്ഞ അക്ഷർ പട്ടേൽ ഇന്ത്യക്ക് നിർണായക ജയം സമ്മാനിച്ചു. അവസാന ഓവർ വരെ പോരാടിയ ലങ്കൻ ടീമും കയ്യടികൾ നേടി. നേരത്തെ മറുപടി ബാറ്റിംഗിൽ ലങ്കക്കായി നായകൻ ഷാനക ( 27 ബോളിൽ 45 റൺസ് ) തിളങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ശിവം മാവി നാല് വിക്കെറ്റ് വീഴ്ത്തി. ഉംറാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കെറ്റ് വീതവും വീഴ്ത്തി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടമായി. ഗിൽ (7 റൺസ് ), സൂര്യകുമാർ (7 റൺസ് ), സഞ്ജു സാംസൺ (5 റൺസ് ) എന്നിവർ അതിവേഗം മടങ്ങി എങ്കിലും ഇഷാൻ കിഷൻ ( 37 റൺസ് ), ദീപക് ഹൂഡ(41 റൺസ് ), അക്ഷർ പട്ടേൽ (31 റൺസ് ) എന്നിവർ ഇന്ത്യൻ ടോട്ടൽ 160 കടത്തി. ഇതോടെ പരമ്പരയിൽ ഇന്ത്യൻ ടീം 1-0ന് മുൻപിലേക്ക് എത്തി.

Rate this post