ക്യാപ്റ്റൻ എന്നിൽ ഹാപ്പിയാണ്.. എന്റെ റോൾ അതാണ്‌!! തുറന്ന് പറഞ്ഞു ശിവം ദൂബൈ

അഫ്ഗാൻ എതിരായ രണ്ടാം ടി :20യിലും ഇന്ത്യൻ ടീമിന് വമ്പൻ ജയം.6 വിക്കെറ്റ് ജയം നേടി ഇന്ത്യൻ ടീം പരമ്പരയിൽ 2-0ന് മുൻപിലേക്ക് എത്തി. ബൗളിങ്ങിൽ അക്ഷർ പട്ടേൽ രണ്ടു വിക്കെറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ ബാറ്റ് കൊണ്ട് തിളങ്ങിയ ദൂബൈ, ജൈസ്വാൾ എന്നിവർ കയ്യടികൾ നേടി.അഫ്ഗാൻ ഉയർത്തിയ 173 വിജയ ലക്‌ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ 34 പന്തിൽ നിന്നും അഞ്ചു ഫോറും ആറു സിക്സുമടക്കം 68 റൺസ് നേടി. 22 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ ദുബൈ റൺസ് 63 നേടി പുറത്താവാതെ നിന്നു.

തുടരെ രണ്ടാമത്തെ മാച്ചിലും ഫിഫ്റ്റി നേടിയ ദൂബൈ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ വൻ ചർച്ചാ വിഷയം. സ്റ്റാർ ആൾ റൗണ്ടർ ഹാർഥിക്ക് പാന്ധ്യ അഭാവത്തിൽ ഇന്ത്യക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു ആൾ റൗണ്ടർ ആയി ശിവം ദൂബൈ വളരുന്ന കാഴ്ച എല്ലാവരെയും വളരെ അധികം സന്തോഷിപ്പിക്കുന്നുണ്ട്.മത്സര ശേഷം താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

“എന്റെ പ്രകടനത്തിൽ ക്യാപ്റ്റൻ ശരിക്കും സന്തുഷ്ടനാണ്,ഏറെ നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.കൂടാതെ (ജയ്സ്വാളിനെക്കുറിച്ച്) ഞങ്ങൾ രണ്ടുപേരും തന്നെ മികച്ച സ്ട്രോക്ക് കളിക്കാരാണ്,മാത്രമല്ല ഞങ്ങളുടെ കളി എന്തെന്ന് നല്ലപോലെ ഞങ്ങൾക്കറിയാം. സ്പിന്നർമാരെ നേരിടുക എന്നതായിരുന്നു എന്റെ റോൾ” ശിവം ദൂബൈ തുറന്ന് പറഞ്ഞു.

“ഞങ്ങളുടെ പദ്ധതി ആ.ക്രമിച്ച് കളിച്ചു നേരത്തെ തന്നെ ജയിച്ചു മത്സരം അവസാനിപ്പിക്കുക എന്നതായിരുന്നു. ലക്ഷ്യമൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല, പക്ഷേ ഞങ്ങൾ നേരത്തെ കളി പൂർത്തിയാക്കേണ്ടതായിരുന്നു. ഞാൻ പ്രവർത്തിച്ച നിരവധി കാര്യങ്ങളുണ്ട്, വൈദഗ്ധ്യത്തിന് പുറമെ ടി20 ഗെയിമിനായി നിങ്ങൾ എത്രത്തോളം മാനസികമായി തയ്യാറെടുക്കുന്നു എന്നതാണ് പ്രധാനം.

സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണം, ഏതൊക്കെ ടൈപ്പ് ബൗളർമാരെകൂടി ഏറ്റെടുക്കണമെന്ന് തീരുമാനിക്കുക. ഓരോ പന്തും അടിക്കുക എന്നത് പ്രധാനമല്ല. എന്റെ ബൗളിംഗിലും ഞാൻ നല്ലപോലെ പ്രവർത്തിക്കുന്നു, ആദ്യ ഗെയിമിൽ അത് വിജയിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ഇന്ന് എനിക്ക് അത്ര അധികം തിളങ്ങാൻ കഴിഞ്ഞില്ല . എന്നാൽ ടി20 ക്രിക്കറ്റ് എന്നും അങ്ങനെയാണ്” ശിവം ദൂബൈ അഭിപ്രായം വിശദമാക്കി