എന്റെ സ്വപ്നമാണ് ഇന്ന് നടന്നത്.. എനിക്ക് ഇനി അതും ടീം ഇന്ത്യക്കായി ചെയ്യണം!! മാൻ ഓഫ് ദി സീരീസ് അവാർഡ് വാങ്ങി ദൂബൈ പറഞ്ഞത് കേട്ടോ??

അഫ്‌ഘാൻ എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരി ഇന്ത്യൻ സംഘം. ഇന്നലെ നടന്ന മൂന്നാം ടി :20യിൽ സസ്പെൻസ് ജയത്തിലേക്ക് എത്തിയാണ് ഇന്ത്യൻ സംഘം ചരിത്രം സൃഷ്ടിച്ചത്. രണ്ടു സൂപ്പർ ഓവർ ട്വിസ്റ്റ്‌ കണ്ട മാച്ചിൽ ഇന്ത്യൻ യുവ താരങ്ങൾ പ്രകടനം കയ്യടികൾ നേടി.

അതേസമയം ടി:20 പരമ്പരയിൽ ഉടനീളം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ശിവം ദൂബൈയാണ് പരമ്പരയുടെ താരം. മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. “ഒരു ഓൾറൗണ്ടർ എന്ന നിലയിൽ നിങ്ങൾ എല്ലായ്പ്പോഴും പ്ലെയർ ഓഫ് ദി സീരീസ് ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നു, ഇത് എന്റെ ജീവിതത്തിൽ ഞാൻ നേടിയ പുതിയ കാര്യമാണ്, ഇത് വളരെ നല്ലതായി തോന്നുന്നു.” ശിവം ദൂബൈ സന്തോഷം തുറന്ന് പറഞ്ഞു വിശദമാക്കി

“ഈ ഗ്രൗണ്ടിൽ ഞങ്ങൾ ഒരുപാട് റൺസ് സ്കോർ ചെയ്തു, സൂപ്പർ ഓവറിന് മുമ്പ് ഞങ്ങൾ വിജയിക്കുമെന്നാണ് കരുതിയത് പക്ഷേ ക്രിക്കറ്റ് എപ്പോഴും അങ്ങനെയാണ്, രണ്ട് ടീമുകളും നന്നായി ചെയ്തു. ഞാൻ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്, പ്രത്യേകിച്ച് എന്റെ ബൗളിംഗിൽ, ഓരോ കളിയിലും മെച്ചപ്പെടാൻ ഞാൻ ശ്രമിക്കുന്നു.” താരം അഭിപ്രായം വിശദമാക്കി.

അതേസമയം താരം ബൌളിംഗ് കുറിച്ച് വിമർശനങ്ങൾ വ്യാപകമാണ്. പരിക്ക് കാരണം നിലവിൽ ടീമിൽ നിന്നും പുറത്തായ ഹാർഥിക്ക് പാന്ധ്യക്ക് പകരക്കാരൻ ആയി മാറുവാൻ ശിവം ദൂബൈ ബൗളിങ്ങിൽ അനേകം ഇമ്പ്രൂവ്മെന്റ് ചെയ്യണം എന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായം.