ഈ പയ്യൻ ആരാണെന്ന് മനസ്സിലായോ? മലയാള സിനിമയിൽ തന്റേതായ വ്യത്യസ്ത ശൈലി അവതരിപ്പിച്ച നടൻ
ഇന്റർനെറ്റ് ലോകത്ത് ഇന്ന് വൈറൽ ആയ ഒന്നാണ് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ. പ്രത്യേകിച്ചും മലയാളി സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിരിക്കുന്നത് എന്നത് മലയാളികൾക്ക് സിനിമ താരങ്ങളോടുള്ള ഇഷ്ടവും ആരാധനയും ഉയർത്തി കാണിക്കുന്നു. ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നടിനാടന്മാരുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയുവാനും, തങ്ങളുടെ ഇഷ്ട താരങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ കാണുവാനും മലയാളി സിനിമ ആരാധകർ ആഗ്രഹിക്കുന്നു.
ചില അഭിനേതാക്കൾ തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി അവരുടെ ബാല്യകാലത്ത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അല്ലാത്തപക്ഷം വ്യത്യസ്ത സോഴ്സുകളിൽ നിന്നും ഇത്തരം ചിത്രങ്ങൾ പ്രചരിക്കാറുണ്ട്. ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമായിരിക്കുന്ന ഒരു ചൈൽഡ് ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഈ ചിത്രത്തിൽ കാണുന്ന പയ്യന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയേ, ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?
തന്റെ വ്യത്യസ്ത ശൈലിയിലുള്ള അഭിനയ മികവുകൊണ്ട് ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ആരാധക പിന്തുണയുള്ള നടൻ ഷൈൻ ടോം ചാക്കോയുടെ ബാല്യകാല ചിത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർ ആയിയാണ് ഷൈൻ ടോം ചാക്കോ സിനിമയിലേക്ക് എത്തുന്നത്. 9 വർഷം സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷൈൻ ടോം ചാക്കോ, കമൽ തന്നെ സംവിധാനം ചെയ്ത ‘ഗദ്ദാമ’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്.
പിന്നീട്, ഷൈൻ ടോം ചാക്കോ തന്റെ തനതായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ ഒരു ഇടം നേടി. നായകനായും, സഹനടനായും, വില്ലനായുമെല്ലാം വേഷമിട്ട ഷൈൻ, തന്റെ തനതായ ശൈലിയിലുള്ള ഹാസ്യ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് മലയാളം സിനിമയിൽ സജീവമായി നിൽക്കുന്ന ഷൈന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘കുടുക്ക്’ ആണ്. പടവെട്ട്, ജിന്ന്, വെള്ളേപ്പം, റോയ്, വിചിത്രം തുടങ്ങി നിരവധി ചിത്രങ്ങളാണ് ഷൈൻ ടോം ചാക്കോയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.