
ഷൈന്‍ ടോം ചാക്കോയുടെ കുഞ്ഞിപെങ്ങള്‍ ഇനി വിശാലിന് സ്വന്തം; സഹോദരിയുടെ വിവാഹ ചടങ്ങുകളിൽ ഓടി നടന്ന് നടൻ ഷൈൻ ടോം ചാക്കോ | Shine Tom Chacko Sister Marriage Viral
Shine Tom Chacko Sister Marriage Viral Malayalam : നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഷൈൻ ടോം ചാക്കോ. താരത്തിന്റെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ ഇന്റർവ്യൂകൾക്കും മികച്ച ആരാധകരാണ് ഉള്ളത്. ഉള്ളത് എന്തിനെയും മറച്ചുവയ്ക്കാതെ തുറന്നു പറയുന്ന ഷൈനിന്റെ സ്വഭാവം പ്രേക്ഷകരും ഇഷ്ടപ്പെടുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി ഷൈൻ ടോം ചാക്കോയുടെ പെങ്ങളുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പെങ്ങളുടെ വിവാഹത്തിന് സജീവമായി പങ്കുകൊണ്ട ഷൈനിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാഹത്തിന് തന്റെ പിന്നാലെ നടക്കുന്ന ക്യാമറ കണ്ണുകളോട് താരം പൊട്ടിത്തെറിച്ചതും നമ്മൾ കണ്ടതാണ്.

അനിയത്തിയുടെ മനസ്സമ്മതം കേട്ടുകൊണ്ടിരിക്കുന്ന ഷൈനിന്റെ വീഡിയോയും പ്രേക്ഷകനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ അനിയത്തിയുടെ വിവാഹത്തിൽ പങ്കുകൊള്ളാൻ കാറോടിച്ച് പള്ളിയിലെത്തിയ താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചുമന്ന നിറത്തിലുള്ള കോട്ടും സ്യൂട്ടും ആണ് ഷൈൻ അണിഞ്ഞിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് ക്യാമറകളെ നോക്കി എന്തെല്ലാമോ ആക്ഷൻ താരം കാണിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
താരത്തിന്റെ വ്യത്യസ്തമായ പ്രകൃതം കൂടിയാണ് ആരാധകരെ ഷൈയിൻ ടോം ചാക്കോ എന്ന വ്യക്തിയിലേക്ക് അടുപ്പിക്കുന്നത്. 2011 ൽ ഗദ്ധാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവരുന്നത്. പിന്നീട് നായകനായി വില്ലനായും നിരവധി വേഷങ്ങളിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. താരം അഭിനയിച്ച ഇതിഹാസ, കുമാരി എന്നീ ചിത്രങ്ങൾ വളരെ വലിയ പ്രേക്ഷക കയ്യടിയാണ് നേടിയത്. Shine Tom Chacko Sister Marriage Viral