നൂറ്റാണ്ടിലെ ബൗണ്ടറി ലൈൻ ക്യാച്ച് 😳😳ഞെട്ടിച്ചു സഞ്ജു പയ്യൻ ഹെറ്റ്മയർ!! കാണാം വീഡിയോ | Shimron Hetmyer Wonder Catch

Shimron Hetmyer Wonder Catch:രാജസ്ഥാൻ റോയൽന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതീരായ മത്സരത്തിനിടെ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി ഹെറ്റ്മയർ. മത്സരത്തിൽ അപകടകാരിയായ കൊൽക്കത്തയുടെ ഓപ്പണർ ജയ്സൺ റോയിയെ പുറത്താക്കാനാണ് ഹെറ്റ്മയർ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയത്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവിശ്വസനീയമായ ക്യാച്ച് തന്നെയായിരുന്നു ബൗണ്ടറി റോപ്പിന്റെ തൊട്ടരികിൽ നിന്ന് ഹെഡ്മായർ കയ്യടക്കിയത്. മത്സരത്തിൽ ഈ ക്യാച്ച് വലിയൊരു ടേണിങ് പോയിന്റ് ആവുകയും ചെയ്തു.

മത്സരത്തിന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് ഈ അവിശ്വസനീയമായ ക്യാച്ച് പിറന്നത്. ട്രെൻഡ് ബോൾട്ടായിരുന്നു ഓവർ എറിഞ്ഞത്. ബോൾട്ടിന്റെ പന്ത് അടിച്ചൊതുക്കാൻ ശ്രമിക്കുകയായിരുന്നു റോയി. തന്റെ പാഡിലേക്ക് വന്ന സ്ലോ ബോൾ സ്ക്വയർ ലെഗിന് മുകളിലൂടെ ഫ്ലിക്ക് ചെയ്തു സിക്സർ പായ്ക്കാൻ റോയ് ശ്രമിച്ചു. എന്നാൽ പ്രതീക്ഷിച്ച തരത്തിൽ ബോൾ ബാറ്റിൽ കൊണ്ടില്ല. എന്നിരുന്നാലും സിക്സർ ലൈൻ കടക്കാനുള്ള ശക്തി ബോളിന് ഉണ്ടായിരുന്നു. പക്ഷേ ഡീപ്പ് സ്ക്വയർ ലെഗ്ഗിൽ നിന്ന് ഹെറ്റ്മയർ പന്തിന്റെ അടുത്തേക്ക് ഓടിയടുക്കുകയും, കൃത്യമായ ജമ്പിലൂടെ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കുകയും ചെയ്തു. ക്യാച്ചെടുത്ത ശേഷം കൃത്യമായ ബാലൻസ് കാക്കാൻ ഹെറ്റ്മയർക്ക് സാധിച്ചു. തന്റെ കാൽ ബൗണ്ടറിൽ കൊള്ളാതെ ഹെറ്റ്മയർ ശ്രദ്ധിച്ചു. ഇതോടെ ഒരു തകർപ്പൻ ക്യാച്ചിൽ ജയ്സൺ റോയ് പുറത്താവുകയായിരുന്നു.

Shimron Hetmyer Wonder Catch

മത്സരത്തിൽ എട്ടു പന്തുകളിൽ 10 റൺസ് മാത്രം നേടാനെ റോയിക്ക് സാധിച്ചുള്ളൂ. റോയിയുടെ ഇന്നിംഗ്സിൽ രണ്ടു ബൗണ്ടറീകൾ മാത്രമാണ് ഉൾപ്പെട്ടത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കം തന്നെയാണ് ട്രെന്റ് ബോൾട്ട് ആദ്യ ഓവറുകളിൽ നൽകിയത്. കൊൽക്കത്തയുടെ ഓപ്പണർമാരായ ജയ്സൺ റോയിയെയും ഗുർബാസിനെയും(16) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ബോൾട്ടിന് സാധിച്ചു.

ശേഷം വെങ്കിടേഷ് അയ്യരും നിതീഷ് റാണയും കൊൽക്കത്തൻ ഇന്നിങ്സിന്റെ കാവലാളായി മാറി. വെങ്കടേഷ് അയ്യർ 42 പന്തുകളിൽ 57 റൺസ് ആണ് നേടിയത്. എന്നാൽ ഇരുവരും പുറത്തായ ശേഷം മധ്യനിര ബാറ്റർമാർ മികവ് പുലർത്താതെ വന്നതോടെ കൊൽക്കത്ത വമ്പൻ സ്കോർ എന്ന ലക്ഷ്യം ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല രാജസ്ഥാൻ മികച്ച ഫീൽഡിങ് പ്രകടനങ്ങൾ തന്നെയാണ് മത്സരത്തിലുടനീളം കാഴ്ചവച്ചത്. ഇത് കൊൽക്കത്തയുടെ സ്കോറിങ് കുറയുന്നതിന് കാരണമായി.

4.8/5 - (10 votes)