അടി ബഹളം 😳😳സാം കരനെ ട്രോളി ഹെറ്റ്മയർ!! കാണാം രസകരമായ കാഴ്ചകൾ! വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 66ആം മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. നിർണായകമായ മത്സരത്തിൽ നാലു വിക്കറ്റിനാണ് രാജസ്ഥാൻ വിജയം കണ്ടത്. ടോസ് നേടി ബോളിഗ് തിരഞ്ഞെടുത്ത രാജസ്ഥാന് ആദ്യം മുതൽ കാര്യങ്ങൾ അനുകൂലമായി മാറുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 187 റൺസാണ് പഞ്ചാബ് മത്സരത്തിന് നേടിയത്. ഇത് എത്രയും വേഗം ചെയ്സ് ചെയ്തു വിജയിക്കാനാണ് രാജസ്ഥാൻ ശ്രമിച്ചത്. ജെയ്‌സ്വാളും പടിക്കലും ഹെറ്റ്മെയ്റും അടിച്ചു തകർത്ത മത്സരത്തിൽ രണ്ടു ബോളുകൾ ശേഷിക്കവെയായിരുന്നു രാജസ്ഥാൻ ഈ ലക്ഷ്യം മറികടന്നത്. എന്നാൽ ഇതിനിടെ രാജസ്ഥാൻ താരം ഹെറ്റ്മെയ്റും പഞ്ചാബ് താരം കരനും തമ്മിൽ മൈതാനത്ത് വമ്പൻ വാക്പോര് നടക്കുകയുണ്ടായി.

മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിലെ പതിനേഴാം ഓവറിലാണ് സംഭവം ആരംഭിച്ചത്. 17ആം ഓവറിലെ അഞ്ചാം പന്തിൽ ഒരു തകർപ്പൻ ബൗൺസർ സാം കരൻ എറിയുകയും അമ്പയർ അത് ഔട്ട് വിധിയ്ക്കുകയും ചെയ്തു. ശേഷം ഹെറ്റ്മെയ്ര്‍ ഈ ഡിസിഷൻ റിവ്യൂവിന് വിട്ടു. റീപ്ലേയിൽ അത് നോട്ടൗട്ടാണ് എന്ന് വിധിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ അമ്പയർ ഔട്ട് വിളിച്ചയുടൻ തന്നെ സാം കരൻ ഹെറ്റ്മെയ്റുടെ അടുത്തെത്തി എന്തോ പറയുകയുണ്ടായി. ഇരു താരങ്ങളും എന്താണ് സംസാരിച്ചത് എന്നതിനെ കുറിച്ച് വ്യക്തമല്ല.

ഓവറിലെ അടുത്ത പന്തിൽ കരനെതിരെ ഒരു സ്ട്രൈറ്റ് ഷോട്ട് കളിക്കാൻ ഹെറ്റ്മെയ്ർ ശ്രമിച്ചു. എന്നാൽ പന്ത് തിരിച്ച് കരനിന്റെ കൈകളിൽ എത്തുകയാണ് ചെയ്തത്. ഇതോടെ വീണ്ടും കരനും ഹെറ്റ്മെയ്റും തമ്മിൽ ഉടക്കാൻ തുടങ്ങി. ശേഷം മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ കരനെതിരെ ഒരു തകർപ്പൻ ബൗണ്ടറി ഹെറ്റ്മെയ്ർ നേടുകയുണ്ടായി. ഈ ബൗണ്ടറി നേടിയ ശേഷം ഹെറ്റ്മെയ്ർ അതേ പോസിൽ തന്നെ ക്രീസിന് ചുറ്റും കറങ്ങുകയാണ് ഉണ്ടായത്. ഇത് കരനെ കൂടുതൽ ചൊടിപ്പിച്ചു. മത്സരത്തിൽ 28 പന്തുകളിൽ 46 റൺസായിരുന്നു ഹെറ്റ്മെയ്ർ നേടിയത്.

മത്സരശേഷം ഇതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഹെറ്റ്മെയ്ർ വ്യക്തമാക്കുകയുണ്ടായി. “മറ്റൊരു കളിക്കാരൻ നമ്മളോട് ഇങ്ങനെ മൈതാനത്ത് സംസാരിക്കുന്നത് വലിയൊരു കാര്യം തന്നെയാണ്. ഇത് സാധാരണയായി സംഭവിക്കാറില്ല. എന്തായാലും ഇന്ന് നടന്ന സംഭവങ്ങൾ ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്. കരനിന്റെ സംസാരം എനിക്ക് കൂടുതൽ ഊർജ്ജം നൽകുകയും മികച്ച രീതിയിൽ കളിക്കാൻ സഹായകരമാവുകയും ചെയ്തു. “- ഹെറ്റ്മെയ്ർ പറയുകയുണ്ടായി.

Rate this post