
സഞ്ജുവിന്റെ വിശ്വസ്ഥൻ.. ലാസ്റ്റ് ഓവറുകളിലെ സൂപ്പർ സ്റ്റാർ!! ഹെറ്റ്മയർ ദി മാൻ
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാരയോട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബ് കിംഗ്‌സിനെതിരെ പരാജയപ്പെട്ട മത്സരത്തിൽ ഷിമ്രോൺ ഹെറ്റ്‌മയറിനെ നേരത്തെ ഇറക്കാത്ത തീരുമാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു.ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട് ധ്രുവ് ജുറലിനൊപ്പം ഹെറ്റ്മെയർ അവസാന ഓവറുകളിലും പൊരുതിയെങ്കിലും അഞ്ച് റൺസിന് തോൽക്കാനായിരുന്നു രാജസ്ഥാന്റെ വിധി.
“ഹെറ്റ്‌മെയറിന് വളരെ വ്യക്തമായ ഒരു റോളുണ്ട്, കഴിഞ്ഞ സീസണിൽ ചെയ്തതുപോലെ ആ വേഷം ചെയ്യാൻ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ട്. ആ സ്ഥാനത്ത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം, ജുറലിനൊപ്പം ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സ്ഥാനത്ത് നിന്ന് അദ്ദേഹം ഗെയിം ജയിപ്പിക്കുന്നതിന്റെ അടുത്തെത്തിച്ചു.അതിനാൽ ഞങ്ങളുടെ തന്ത്രത്തിൽ ഞങ്ങൾ വിശ്വസിക്കും, ”സംഗക്കാര പറഞ്ഞു.ശ്രീലങ്കൻ ഇതിഹാസം എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിച്ചില്ലെങ്കിലും, ക്യാപിറ്റൽസിനെതിരെ വെസ്റ്റ് ഇന്ത്യൻ താരത്തിന് സ്ഥാനം കയറ്റം നൽകുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു.യശസ്വി ജയ്‌സ്വാളിന്റെയും ജോസ് ബട്ട്‌ലറുടെയും മികവിൽ തുടക്കത്തിൽ മുന്നേറിയ റോയൽസിന്റെ ഇന്നിംഗ്‌സിന് മധ്യത്തിൽ കാലിടറുകയായിരുന്നു.
നായകൻ സഞ്ജു സാംസൺ കൂടി പെട്ടെന്ന് പുറത്തായതോടെ റോയൽസിന്റെ നില പരുങ്ങലിലായി.റിയാൻ പരാഗ് കൂടി പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ ഹെറ്റ്‌മെയർ രാജസ്ഥാനെ മികച്ച സ്‌കോറിൽ എത്തിച്ചു.ഐപിഎൽ സ്ട്രൈക്ക് റേറ്റ് 156 ഉം ശരാശരി 41 ഉം ഉള്ള ഒരു ബാറ്ററെ എന്ത്കൊണ്ടണ് രാജസ്ഥാൻ താഴോട്ട് ഇറക്കി കളിപ്പിക്കുന്നത് എന്ന് പരിശോധിക്കാം.സ്പിൻ ബൗളിംഗ് കളിക്കുന്നത്തിലെ പോരായ്മയാണ് താരത്തെ താഴോട്ട് ഇറക്കി കളിപ്പിക്കുന്നത്.തന്റെ ടി20 കരിയറിൽ, പേസിനെ അഭിമുഖീകരിക്കുമ്പോൾ 147.8 സ്‌ട്രൈക്ക് റേറ്റ് ഹെറ്റ്‌മയറിനുണ്ട്.
എന്നാൽ സ്പിൻ ബൗളിംഗിനെ നേരിടുമ്പോൾ 112.8 എന്ന താഴ്ന്ന നിലയിലേക്ക് വരും.ടി20യിലെ പേസ് ബൗളിംഗിനെതിരെ ഇടങ്കയ്യൻ ശരാശരി 5.1 പന്തിൽ ഒരു ബൗണ്ടറി അടിക്കുമ്പോൾ സ്പിന്നിനെതിരെ അത് 8.2 ആയി ഉയരുന്നു.ഡൽഹിക്കെതിരെ 21 പന്തിൽ നാല് സിക്‌സറുകൾ നേടി 39 റൺസ് നേടി അവസാന അഞ്ച് ഓവറിൽ റോയൽസ് 69 റൺസ് കൊയ്തപ്പോൾ വിജയ സ്‌കോർ 199 ആയി.2022 ലെ മെഗാ ലേലത്തിൽ റോയൽസിലെത്തിയത് മുതൽ ടീമിന്റെ വിജയത്തിൽ ഹെറ്റ്‌മെയർ നിർണായക പങ്കു വഹിക്കുന്നുണ്ട്.ആദ്യ ബാറ്റ് ചെയ്യുമ്പോൾ ടോട്ടലുകൾ കെട്ടിപ്പടുക്കുമ്പോളും സ്കോർ പിന്തുടരുമ്പോഴും ഹെറ്റ്‌മെയറിന്റെ സാനിധ്യം റോയൽസിന് ഗുണമാവാറുണ്ട്.ക്യാപിറ്റൽസിനെതിരായ പോലെയുള്ള മത്സരങ്ങളിലെ പോലെയുള്ള സാഹചര്യങ്ങളിൽ ഹെറ്റ്‌മെയർ വളരെ ഫലപ്രദമാണ്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൂന്നു വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്റെയും ഹെറ്റ്മെയ്റുടെയും തകർപ്പൻ പ്രകടനങ്ങളാണ് രാജസ്ഥാന് രക്ഷയായത്. സഞ്ജു സാംസൺ രാജസ്ഥാന്റെ നട്ടെല്ലായി കളിച്ചപ്പോൾ ഹെറ്റ്മെയ്ർ അതിവിദഗ്ധമായി ഇന്നിങ്സ് ഫിനിഷ് ചെയ്യുകയായിരുന്നു.