ട്രോഫിയും വാങ്ങി സ്പെഷ്യൽ സെലിബ്രേഷൻ!! ക്യാപ്റ്റൻ ധവാൻ സ്പെഷ്യൽ ആഘോഷം!!കാണാം വീഡിയോ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരയിലെ നിർണായകമായ ഡൽഹി ഏകദിനത്തിൽ, 7 വിക്കറ്റിന്റെ ജയം ആണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 27.1 ഓവറിൽ ഇന്ത്യ 99 റൺസിന് ഓൾഔട്ട് ആക്കുകയായിരുന്നു. ക്‌ളാസ്‌ൻ (34) ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.

ഇന്ത്യക്ക് വേണ്ടി കുൽദീവ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ്‌ സിറാജ്, ശഹബാസ് അഹ്‌മദ്‌ എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണർ ശുഭ്മാൻ ഗിൽ (49) മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. തുടർന്ന്, സഞ്ജു സാംസണെ (2) കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ (28) ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവ് ആണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായത്. അതേസമയം പരമ്പരയിലൂടനീളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച മുഹമ്മദ് സിറാജിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തു. ജസ്‌പ്രീത് ബുംറക്ക് പകരം ലോകകപ്പ് സ്ക്വാഡിൽ റിസർവ് താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സിറാജിന് ദക്ഷിണാഫ്രിക്കക്ക് എതിരായ പ്രകടനം കൂടുതൽ ആത്മവിശ്വാസം പകരുന്നതായി.

പരമ്പര 2-1 ന് വിജയിച്ച ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ട്രോഫി വാങ്ങിയ ശേഷം, തന്റെ സ്വതസിദ്ധമായ ഗബ്ബാർ സ്റ്റൈലിൽ സെലിബ്രേഷൻ നടത്തി. ഒരു കയ്യിൽ ട്രോഫി പിടിച്ച്, മറ്റൊരു കൈകൊണ്ട് തുടയിൽ അടിച്ച് ധവാൻ നടത്തിയ സെലിബ്രേഷൻ വൈറലായി. ടീമിലെ പുതുമുഖമായ മുഖേഷ് കുമാറിന് ട്രോഫി കൈമാറി ധവാൻ ഇന്ത്യയുടെ പരമ്പരാഗത സെലിബ്രേഷൻ രീതി അനുകരിച്ചു.