അവിടെയാണ് പണി കിട്ടിയത് 😳😳😳തോൽവിക്കുള്ള കാരണവുമായി ശിഖർ ധവാൻ

കിവീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര നേടിയ പൂർണ്ണ ആത്മവിശ്വാസത്തിൽ എത്തിയ ഇന്ത്യക്ക് കിവീസ് എതിരായ ഒന്നാം ഏകദിന മാച്ചിൽ കനത്ത തിരിച്ചടി. ഒന്നാം മാച്ചിൽ ഏഴ് വിക്കെറ്റ് തോൽവിയാണ് ഇന്ത്യൻ സംഘത്തിന് നേരിടേണ്ടി വന്നത്.

ആദ്യം ബാറ്റ് ചെയ്തു 306 റൺസ് എന്നുള്ള ടോട്ടൽ നേടിയിട്ടും എതിർ ടീം ഏഴ് വിക്കെറ്റ് മിന്നും ജയം നേടിയത് ഇന്ത്യൻ ക്യാമ്പിൽ അടക്കം ഞെട്ടൽ സൃഷ്ടിച്ചു കഴിഞ്ഞു. മറുപടി ബാറ്റിങ് ആരംഭിച്ച കിവീസ് ടീമിനെ തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ സംഘം ഒരുവേള ഞെട്ടിച്ചു എങ്കിലും നാലാം വിക്കറ്റിൽ വില്യംസൺ : ടോം ലാതം സഖ്യം ഇന്ത്യൻ ജയം തട്ടി തെറിപ്പിച്ചു . ഇന്ത്യക്ക് വേണ്ടി നേരത്തെ ബാറ്റിംഗിൽ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഗിൽ എന്നിവർ ഫിഫ്റ്റി നേടിയപോൾ സഞ്ജു സാംസൺ, സുന്ദർ എന്നിവരുടെ ഇന്നിഗ്‌സും കയ്യടികൾ നേടി.

മറുപടി ബാറ്റിംഗിൽ കിവീസ് ടീമിന്റെ രണ്ട് വിക്കെറ്റ് പേസർ ഉംറാൻ മാലിക്കും ഒരു വിക്കെറ്റ് പേസർ ആർഷദീപ്പും കരസ്തമാക്കി. ടോം ലാതമാണ് മാച്ചിലെ മാൻ ഓഫ് ദി മാച്ച്.അതേസമയം മത്സരത്തിലെ ഇന്ത്യൻ തോൽവിക്ക് പിന്നാലെ വളരെ ശ്രദ്ധേമായ ഒരു അഭിപ്രായം പങ്കിടുകയാണ് ക്യാപ്റ്റൻ ശിഖർ ധവാൻ. ബാറ്റിംഗിൽ നേടിയ ടോട്ടൽ തീർച്ചയായും ഡിഫെൻഡ് ചെയ്യാൻ കഴിയുമെന്നാണ് വിശ്വസിച്ചതെന്ന് പറഞ്ഞ ക്യാപ്റ്റൻ ധവാൻ അവസാന ഓവറുകളിൽ കളി കിവീസ് അനുകൂലമായി മാറി എന്നും വിശദമാക്കി. തന്റെ ഫിഫ്റ്റി പ്രകടനത്തിൽ ഹാപ്പിയുണ്ടെന്നും ധവാൻ തുറന്ന് പറഞ്ഞു.

‘മത്സരം ആകെ ഞങ്ങൾക്ക് നന്നായി തോന്നി. ആദ്യ 10-15 ഓവർ ബോൾ പിച്ചിൽ ഒരുപാട് ചെയ്തു. ഇത് മറ്റ് ഗ്രൗണ്ടുകളിൽ നിന്ന് അൽപ്പം കൂടുതൽ വ്യത്യസ്തമാണ്. അതിനനുസരിച്ച് പ്ലാൻ ചെയ്യണം. ഇന്ന് ഞങ്ങൾ ലെങ്ത് കുറഞ്ഞ ബൗൾ ചെയ്തു, ലാഥം ഞങ്ങളെ അവിടെ ബാറ്റ് കൊണ്ട് അറ്റാക്ക് ചെയ്തു.അവിടെയാണ് 40-ാം ഓവറിൽ അദ്ദേഹം ഞങ്ങളിൽ നിന്ന് കളി എടുത്തുകളഞ്ഞത്. അവിടെയാണ് മൊമെന്റം ഷിഫ്റ്റ്‌ ആയി മാറിയത് ” ക്യാപ്റ്റൻ തുറന്ന് സമ്മതിച്ചു.