ഷിജാസിന്റെ ആ സെർവ് , റഫറിയതു കണ്ടിരുന്നെങ്കിൽ കളിയുടെ റിസൾട്ട് തന്നെ മാറിയേനെ .

2001 ൽ കോഴിക്കോടിനെ പുളകമണിയിച്ച സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ പോരാട്ടം , കാറ്റ് നിറച്ച വെള്ളപ്പന്തിനെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന പുരുഷാരം , അന്നത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ സർവീസസിന് എതിരാളികളാ യി ആതിഥേയരായ കേരളം .

നിർണ്ണായകമായ നാലാം സെറ്റ് പുരോഗമിക്കുമ്പോൾ രണ്ട് സെറ്റുകൾക്ക് ബിപി അമൻ , ഷിജാസ് പി മുഹമ്മദ് എന്നിവരുടെ ചിറകിലേറി സർവീസസ് മുന്നിട്ടു നിൽക്കുന്നു , സർവീസസിന് വേണ്ടി ഷിജാസ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ പന്ത് തട്ടുന്ന കാലം ആകാര വടിവ് കൊണ്ടും ആക്രമണ വശ്യത കൊണ്ടും ലോക വോളിയിലെ ക്യൂബൻ താരം ഏഞ്ചൽ ഡെന്നിസിനെ ഓർമിപ്പിക്കും ഷിജാസ് മുഹമ്മദ് ,ഒറ്റ റോയിൽ ഔട്ടർ എസിൽ നിന്ന് പോയന്റുകൾ വാരിക്കൂട്ടാൻ കഴിവുള്ള ഷിജാസ് സർവീസസിന് വേണ്ടി സർവെടുക്കാൻ തയ്യാറായി നിൽക്കുന്നു .

സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ എല്ലാ കണ്ണുകളും ഷിജാസ് മുഹമ്മദിലേക്ക് , തന്റെ ടീം എത്ര പിറകിലാണെങ്കിലും ഷിജാസിന്റെ ജമ്പാൻ സർവീസിന് ഒരു മയവുമുണ്ടാവില്ല , അത്രക്ക് കോണ്ഫിടെൻസിൽ ഏയ്സ് തൊടുക്കാൻ അപാര കഴിവുള്ള ഷിജാസ് ഹാലോജൻ ബൾബിന്റെ വെള്ളിപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന മൺ കോർട്ടിൽ നിന്ന് പന്തിനെ വായുവിലേക്ക് ഉയർത്തി എറിയുന്നു , പന്ത് പതിയെ അനുസരണയുള്ള കുട്ടിയെ പോലെ താഴേക്ക് വരുമ്പോൾ ഔട്ടർ ലൈനിന്റെ തൊട്ടടുത്ത് നിന്ന് ഷിജാസ് വായുവിലേക്ക് പറയുന്നർന്ന് ഒരു പെർഫെക്റ്റ് കോൺടാക്ട് ബോൾ ചീറിപ്പാഞ്ഞു കേരളത്തിന്റെ കോർട്ടിലേക്ക് ഒരു നിമിഷം നിശബ്ദമായ ഗ്യാലറി യെ സാക്ഷി നിർത്തി അമ്പയർ ഔട്ട് സൈൻ കാണിക്കുന്നു പോയന്റ് കേരളത്തിന് ,.

പക്ഷേ വിഖ്യാതമായ മറഡോണയുടെ ദൈവത്തിന്റെ കൈ പോലെ ആ ബോൾ ഔട്ടിലേക്ക് പറക്കുമ്പോൾ കേരള താരം സുനിൽ കുമാറിന്റെ ദേഹത്ത് സ്പർശിച്ചിരുന്നു കേരത്തിന്റെ ഭാഗ്യം അർജന്റീനയുടെ ഭാഗ്യം പോലെ ആയി റഫറി ക്ക് കാണാൻ കഴിയാതിരുന്നത് ( ആ ബോൾ ദേഹത്ത് സ്പർശിച്ചിരുന്നു എന്ന് പിന്നീട് സുനിൽ കുമാർ പറഞ്ഞിരുന്നു ). അന്ന് ആ പോയന്റ് സർവീസസ് ആണ് നേടിയിരുന്നതെങ്കിൽ കളിയുടെ റിസൾട്ട് മറ്റൊന്നായേനേ.