മറ്റൊരറ്റത്ത് ഒരാൾ കൂടിയുണ്ടായിരുന്നേൽ ഇന്ന് സെഞ്ച്വറി വന്നേനെ 😱നഷ്ടത്തിലായി കോഹ്ലി

എഴുത്ത് : ശ്രീഹരി അറക്കൽ;തന്‍റെ രാജ്യം നിരന്തരം യുദ്ധങ്ങള്‍ ജയിക്കുന്നുണ്ട്.ആ യുദ്ധങ്ങളെ എല്ലാം അയാള്‍ ധീരനായി മുന്‍പില്‍ നിന്ന് നയിക്കുന്നും ഉണ്ട്.എന്നാല്‍ രാജാവ് വ്യക്തിഗത യുദ്ധം ഒരിക്കല്‍ കൂടി പൂര്‍ണ്ണമാക്കാതെ പകുതിച്ച് പരാജിതനായി മടങ്ങുകയാണ്.ടീം സ്കോര്‍ കഷ്ടിച്ച് 200 കടക്കുക മാത്രം ചെയ്തിരിക്കുന്ന സന്ദര്‍ഭത്തില്‍ കേപ്ടൗണിലെ പച്ച്പ്പ് നിറഞ്ഞ ക്രീസില്‍

201 പന്തില്‍ 79 റണ്‍സ് സമ്പാദ്യത്തോടെ ടീമിന്‍റെ ടോപ്സ്കോറര്‍ ഒന്‍പതാമനായി പുറത്താകുമ്പോള്‍ ഏതൊരു കളിക്കാരനായിക്കോട്ടെ അയാള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.എന്നാല്‍ ഇവിടെ രാജാവ് വ്യക്തിഗത യുദ്ധം തോറ്റു എന്ന ആലങ്കാരികതയ്ക്ക് പ്രസക്തി വരുന്നത് ആ രാജാവ് വീരാട് കോഹ്ലി ആയത് കൊണ്ട് മാത്രം ആണ്.റബാഡയും എങ്കിടിയും ഒലിവറും ജാന്‍സണും ഒക്കെ ഔട്ട് സൈഡ് ഓഫ്സ്റ്റമ്പ് ലൈനില്‍ നിരന്തരം പന്തുകള്‍ വര്‍ഷിച്ചപ്പോഴും ഓഫ്സൈഡ് കെണിയില്‍ വീഴാതെ ചുവന്ന തുകല്‍ പന്തുകളെ നിഷ്കരുണം ലീവ് ചെയ്ത് നിങ്ങള്‍ കാട്ടിയ പക്വതയും താങ്കളുടെ കരിയറിലെ തന്നെ വേഗത കുറഞ്ഞ രണ്ടാം അര്‍ദ്ധശതകവും പ്രതിസന്ധികളെ മറികടക്കുന്ന വീരാട് കോഹ്ലി അതിന്‍റെ പൂര്‍ണ്ണതയിലേക്ക് എത്തും എന്ന പ്രതീക്ഷ തന്നിരുന്നു.

.എങ്കിലും അതിനിടയ്ക്ക് ഓഫ്സൈഡ് ട്രാപ്പ് എന്ന ആക്രമണത്തിനെതിരെ കോഹ്ലി നടത്തിയ സ്വതസിദ്ധമായ കവര്‍ഡ്രൈവ് എന്ന പ്രത്യാക്രമണങ്ങള്‍ എന്തുകൊണ്ട് വീരാട് കോഹ്ലി എന്നതിന്‍റെ തെളിവുകളാണ്!എന്നാല്‍ കാര്‍ഗീസോ റബാഡയുടെ ഓഫ്സൈഡ് ട്രാപ്പില്‍ വീണ്ടും അകപ്പെട്ട് ആ യുദ്ധം പകുതിക്ക് അവസാനിപ്പിക്കുമ്പോള്‍ താങ്കള്‍ പുറത്താകുമ്പോള്‍ കളിപറച്ചിലുകാര്‍ നടത്തിയ അഭിപ്രായത്തിന്‍റെ രൂപത്തില്‍ പ്രതീക്ഷകള്‍ ഇപ്പോഴും ആളിക്കത്തുന്നുണ്ട്.” End of a fine knock..What a Desciplin Innings was that.! ”.

നോണ്‍സ്ട്രൈക്കിംഗ് എന്‍ഡില്‍ ഒരു റെക്കഗ്നൈസ് ബാറ്റ്സ്മാന്‍ ഉണ്ടായിരുന്നു എങ്കില്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒരു ഇന്‍റര്‍നാഷണല്‍ സെഞ്ച്വറി കോഹ്ലിയുടെ പേരില്‍ എഴുതപ്പെട്ടേനെ എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും നിങ്ങള്‍ ഇന്ന് കാട്ടിയ അച്ചടക്കവും ദൃഢനിശ്ചയവും വിന്‍റേജ് കോഹ്ലിയിലേക്കുള്ള ദൂരം അകലെ അല്ല എന്ന പ്രതീക്ഷ തന്നെ ആണ് അവശേഷിപ്പിക്കുന്നത്